ഡി യോങ് യുണൈറ്റഡിലേക്കോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാവി!
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് എറിക് ടെൻ ഹാഗിനെ ഈയിടെ ഔദ്യോഗികമായി നിയമിച്ചിരുന്നു. അടുത്ത സീസൺ മുതലാണ് ടെൻഹാഗ് യുണൈറ്റഡിനെ പരിശീലിപ്പിച്ചു തുടങ്ങുക. മാത്രമല്ല നിരവധി താരങ്ങളെ യുണൈറ്റഡിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് പദ്ധതിയുണ്ട്. അതിൽ ഉയർന്ന കേട്ടിരുന്ന താരങ്ങളിലൊരാളാണ് ബാഴ്സയുടെ മധ്യനിര താരമായ ഫ്രങ്കി ഡി യോങ്.മുമ്പ് അയാക്സിൽ ടെൻഹാഗിന് കീഴിൽ കളിച്ചിരുന്ന താരമാണ് ഡി യോങ്.
എന്നാൽ ഈ അഭ്യൂഹങ്ങളെ ബാഴ്സയുടെ പരിശീലകനായ സാവി തള്ളിക്കളഞ്ഞിട്ടുണ്ട്.ഡിയോങ് ഇവിടെത്തന്നെ തുടരുമെന്നാണ് സാവി വ്യക്തമാക്കുന്നത്.ഭാവിയിൽ ബാഴ്സയുടെ നായകനാവാൻ ഡി യോങ്ങിന് കഴിയുമെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 24, 2022
“അദ്ദേഹത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് കൊണ്ട് ഞാനിതുവരെ ഡിയോങ്ങുമായി സംസാരിച്ചിട്ടില്ല.അദ്ദേഹം നല്ല രൂപത്തിലാണ് ഇവിടെ കളിച്ചു കൊണ്ടിരിക്കുന്നത്.അത് തുടരുകയും ചെയ്യാം. വരുന്ന വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി മാറാൻ ഡി’യോങ്ങിന് സാധിക്കും. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഒരുപാട് വർഷം ഞാൻ ഇവിടെ തുടരുമായിരുന്നു. അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു താരമാണ്.ഇവിടെ ഒരു ചരിത്രം രേഖപ്പെടുത്താൻ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹത്തിന് ഗോളുകളും അസിസ്റ്റുകളും നേടാം, ഭാവിയിൽ ബാഴ്സയുടെ നായകനാവാനും ഡി യോങ്ങിന് കഴിയും ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
2019-ൽ അയാക്സിൽ നിന്നായിരുന്നു ഡി യോങ് ബാഴ്സയിൽ എത്തിയത്. ഈ സീസണിൽ 42 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.2026 വരെയാണ് അദ്ദേഹത്തിന് ബാഴ്സയുമായി കരാറുള്ളത്.