ഡാനി ആൽവെസിന്റെ സാലറി, ആരാധകർക്ക് ഞെട്ടൽ!
ദിവസങ്ങൾക്ക് മുമ്പായിരുന്നു എഫ്സി ബാഴ്സലോണ തങ്ങളുടെ മുൻ സൂപ്പർ താരമായിരുന്ന ഡാനി ആൽവെസിനെ ക്ലബ്ബിലേക്ക് തിരിച്ചെത്തിച്ചത്.38-കാരനായ ഡാനി ഫ്രീ ഏജന്റായിരുന്നു. പുതിയ പരിശീലകനായി ചുമതലയേറ്റ സാവി സമ്മതം മൂളിയതോടെയാണ് ഡാനി ആൽവെസ് ബാഴ്‌സയിൽ എത്തിയത്.
ബാഴ്‌സയെ സംബന്ധിച്ചിടത്തോളം അവർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. സാവിയെയും ടീമിനെയും നിയമിച്ചതോടെ 3.9 മില്യൺ യൂറോ വെയ്ജ് ബില്ലിലേക്ക് അധികമായി ആഡ് ചെയ്യപ്പെട്ടിരുന്നു. അത്കൊണ്ട് തന്നെ ഡാനി ആൽവസിന് ലാലിഗ അനുവദിക്കുന്ന ഏറ്റവും ചെറിയ സാലറിയാണ് ബാഴ്‌സ നൽകുക.
— Murshid Ramankulam (@Mohamme71783726) November 19, 2021
സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡാനി ആൽവെസിന്റെ ഒരു വർഷത്തെ സാലറി കേവലം 1,55000 യൂറോ മാത്രമാണ്. അതായത് ബാഴ്‌സ ബിയിലെ ചില താരങ്ങളുടെ സാലറിയേക്കാൾ കുറവാണിത്. ബാഴ്‌സ ബി ഗോൾകീപ്പറായ ഇനാക്കി പെനയുടെ സാലറി 1.8 മില്യൺ യൂറോയാണ്. ആരാധകർക്കിടയിൽ ഈ കണക്കുകൾ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
പക്ഷേ ആൽവെസിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം എന്തിനും തയ്യാറാണ് എന്നുള്ളതാണ്. ബാഴ്‌സയോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഡാനി ആൽവെസ് ഇത്രയും ചെറിയ സാലറിക്ക് ക്ലബ്ബിലേക്ക് എത്തിയത് എന്നുള്ളത് വ്യക്തമാണ്.