ഡാനി ആൽവസിന്റെ പകരമായി കൊണ്ട് സാവി ലക്ഷ്യമിടുന്നത് ഈ സൂപ്പർ താരത്തെ!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസ് ക്ലബ്ബ് വിടുകയാണ് എന്നുള്ളത് കഴിഞ്ഞ ദിവസമായിരുന്നു സ്ഥിരീകരിക്കപ്പെട്ടിരുന്നത്.താരത്തിന്റെ കരാർ പുതുക്കാൻ ബാഴ്സ വിസമ്മതിക്കുകയായിരുന്നു. ഇതോടുകൂടിയാണ് കേവലം 7 മാസങ്ങൾ മാത്രം ബാഴ്സയിൽ ചിലവഴിച്ചു കൊണ്ട് ആൽവസ് ക്ലബ് വിടാൻ തീരുമാനിച്ചത്.

ജനുവരിക്ക് ശേഷം ബാഴ്സയുടെ പരിശീലകനായ സാവി ഡാനി ആൽവസിനെ തന്നെയായിരുന്നു റൈറ്റ് ബാക്ക് പൊസിഷനിൽ ആശ്രയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഡാനിയുടെ സ്ഥാനത്തേക്ക് ഒരു സൂപ്പർതാരത്തെ നിലവിൽ സാവിക്ക് ആവശ്യമുണ്ട്.സെർജിനോ ഡെസ്റ്റ് ബാഴ്സയിൽ തന്നെ തുടരും.കൂടാതെ സെർജി റോബർട്ടോയും ബാഴ്സയിൽ തന്നെ ഉണ്ടാവും.

ഈ രണ്ട് താരങ്ങളെയും സാവിക്ക് ഉപയോഗിക്കാമെങ്കിലും കൂടുതൽ മികച്ച താരത്തെയാണ് ആവശ്യമുള്ളത്. അതുകൊണ്ടുതന്നെ ഡാനിയുടെ സ്ഥാനത്തേക്ക് ചെൽസി സൂപ്പർതാരമായ സെസാർ ആസ്പ്പിലിക്യൂട്ടയെയാണ് ബാഴ്സ പരിഗണിക്കുന്നത്. ബാഴ്സ നൽകിയ രണ്ടു വർഷത്തെ ഓഫർ ഇപ്പോഴും താരത്തിന്റെ മുന്നിലുണ്ട്.

ഒരു വർഷത്തെ കരാർ കൂടിയാണ് ആസ്പിലിക്യൂട്ടക്ക് ചെൽസിയുമായി അവശേഷിക്കുന്നത്. താരത്തിന് ക്ലബ്ബ് വിടാൻ താൽപര്യമുണ്ടെങ്കിലും ചെൽസിയുടെ പരിശീലകനായ തോമസ് ടുഷെലിന് താരത്തെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ യാതൊരുവിധ തീരുമാനങ്ങളും ഇതുവരെ ചെൽസി എടുത്തിട്ടില്ല.

ഏതായാലും ആസ്പിലിക്യൂട്ടയെ എത്തിക്കാൻ കഴിഞ്ഞാൽ അത് ബാഴ്സക്ക് വലിയ മുതൽക്കൂട്ടാവും. പ്രീമിയർ ലീഗിൽ മുന്നൂറിൽപ്പരം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ആസ്പിലിക്യൂട്ട.

Leave a Reply

Your email address will not be published. Required fields are marked *