ട്രാൻസ്ഫർ റൂമർ : റയലിലേക്ക് ചേക്കേറാൻ സമ്മതം മൂളി ഹാലണ്ട്!

ഈ സമ്മറിൽ തങ്ങളുടെ മുന്നേറ്റനിരയിലേക്ക് ഒരു സൂപ്പർ താരത്തെ എത്തിച്ചു കൊണ്ട് ടീമിന്റെ ശക്തി വർധിപ്പിക്കാനാണ് റയൽ ഉദ്ദേശിക്കുന്നത്. സൂപ്പർ സ്ട്രൈക്കർമാരായ കിലിയൻ എംബപ്പേ, എർലിങ് ഹാലണ്ട് എന്നിവരിൽ ഒരാളെയാണ് റയലിന് ആവിശ്യം.ഇപ്പോഴിതാ ഡോർട്മുണ്ട് താരമായ ഹാലണ്ട് റയലിലേക്ക് ചേക്കേറാൻ സമ്മതം മൂളി എന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.താരത്തിന്റെ ഏജന്റായ മിനോ റയോളയോട് ഹാലണ്ട് സമ്മതം അറിയിച്ചു എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിരിക്കുത്.മാസങ്ങൾക്ക് മുമ്പ് താരത്തിന്റെ പിതാവും റയോളയും റയൽ, ബാഴ്‌സ അധികൃതരുമായൊക്കെ ചർച്ചകൾ നടത്തിയിരുന്നു.താരം ഡോർട്മുണ്ട് വിടാൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് അതിൽ നിന്നും വ്യക്തമായിരുന്നു.

നിലവിൽ 2024 വരെയാണ് ഹാലണ്ടിന് ഡോർട്മുണ്ടുമായി കരാറുള്ളത്. തങ്ങൾ ആവിശ്യപ്പെടുന്ന തുക ലഭിച്ചാൽ താരത്തെ കൈമാറാൻ ബൊറൂസിയ തയ്യാറായേക്കും.150 മില്യൺ യൂറോക്ക് മുകളിൽ ലഭിക്കണമെന്നാണ് ബൊറൂസിയയുടെ ആവിശ്യം.എന്നാൽ 110 മില്യൺ യൂറോയുടെ ഒരു ഓഫർ റയൽ നൽകിയിരുന്നുവെന്നും അത്‌ ഡോർട്മുണ്ട് നിരസിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും ഡോർമുണ്ട് ആവിശ്യപ്പെടുന്ന തുക റയൽ നൽകുമോ എന്നാണ് കണ്ടറിയേണ്ട കാര്യം.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ഹാലണ്ടിന് സാധിച്ചിരുന്നു.41 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടിയ താരം 12 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലും മികച്ച രീതിയിൽ കളിക്കാൻ ഹാലണ്ടിന് സാധിച്ചിട്ടുണ്ട്. ഏതായാലും ഒരു വമ്പൻ സൈനിങ്‌ ഇത്തവണ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് റയൽ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *