ടെർസ്റ്റീഗൻ :ചെൽസിയുടെ മോഹം നടക്കില്ല !
കഴിഞ്ഞ ഒരാഴ്ച്ചയായി ബാഴ്സലോണ ഗോൾ കീപ്പർ മാർക് ആന്ദ്രേ ടെർസ്റ്റീഗന് വേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു ലംപാർഡിന്റെ ചെൽസി. താരത്തിനെ വിട്ടുകിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന അന്വേഷണത്തിലായിരുന്നു ചെൽസി മുഴുകിയിരുന്നത്.നിലവിലെ ഗോൾകീപ്പർ കെപയെ വെച്ചുള്ള സ്വാപ് ഡീലിനും ചെൽസി ശ്രമിച്ചു നോക്കി. എന്നാൽ താരത്തെ വിട്ടുനൽകാൻ ഒരു ഉദ്ദേശവും തങ്ങൾക്കില്ലെന്നാണ് ഇപ്പോൾ ബാഴ്സയുടെ നിലപാട്. താരത്തിനും ബാഴ്സ വിടാൻ താല്പര്യമില്ല. ഇതിനാൽ തന്നെ ഉടനടി താരം ക്ലബ് താരവുമായുള്ള കരാർ പുതുക്കിയേക്കും. കറ്റാലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോ ആണ് ഈ വാർത്തയിപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
Chelsea have been dealt a big blow in their pursuit of Barcelona keeper Marc-Andre ter Stegen pic.twitter.com/lyq5gphwuJ
— The Sun Football ⚽ (@TheSunFootball) August 6, 2020
2014-ലായിരുന്നു താരം ബാഴ്സയിൽ എത്തിയത്. രണ്ട് വർഷം കൂടി ടെർസ്റ്റീഗന് ബാഴ്സയുമായി കരാർ അവശേഷിക്കുന്നുണ്ട്. ഇത് നീട്ടാനാണ് ക്ലബും താരവും തമ്മിൽ ധാരണയിലായിരിക്കുന്നത്. അഞ്ച് പുതിയ കരാറിൽ ആയിരിക്കും താരം ഒപ്പുവെക്കുക എന്നാണ് എംഡിയുടെ റിപ്പോർട്ട് പറയുന്നത്. അതേസമയം ജർമ്മൻ ക്ലബായ ബയേൺ മ്യൂണിക്ക് താരത്തെ ക്ലബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊക്കെ തന്നെയും താരം കരാർ പുതുക്കിയാൽ അസ്ഥാനത്താവും. ബാഴ്സയോടൊപ്പം പന്ത്രണ്ട് കിരീടങ്ങൾ നേടാൻ ടെർസ്റ്റീഗന് സാധിച്ചിട്ടുണ്ട്.
Ter Stegen's contract?
— Barça Universal (@BarcaUniversal) August 6, 2020
🗣️ — Bartomeu: "Ter Stegen is a great player and person. He will definitely renew his contract with Barcelona, and I think that he will stay here for many years." pic.twitter.com/0nDP9NlkZM