ടീം 5 ഗോളിന് ജയിച്ചാലും താൻ ഗോളടിച്ചില്ലെങ്കിൽ CR7 സീനാക്കും:ബെയ്ൽ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെത് ബെയ്ലും ഒരുമിച്ച് 5 വർഷക്കാലത്തോളം റയൽ മാഡ്രിഡിൽ ഒരുമിച്ച് ചിലവഴിച്ചവരാണ്. നിരവധി കിരീടങ്ങൾ ഇവർ സ്വന്തമാക്കിയിട്ടുണ്ട്. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.ഇപ്പോൾ രണ്ടുപേരും റയൽ മാഡ്രിഡിനോട് വിട പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ബെയ്ൽ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് ടീം 5 ഗോളിന് ജയിച്ചാലും റൊണാൾഡോ ഗോൾ അടിച്ചില്ലെങ്കിൽ അദ്ദേഹം ദേഷ്യം പ്രകടിപ്പിക്കും എന്നാണ് ബെയ്ൽ പറഞ്ഞിട്ടുള്ളത്. പുതിയ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു ബെയിൽ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും റൊണാൾഡോക്ക് അദ്ദേഹത്തിന്റെതായ നിമിഷങ്ങൾ ഉണ്ടായിരുന്നു. ടീം 5 ഗോളിന് വിജയിക്കുകയും അദ്ദേഹം ഗോൾ നേടാതിരിക്കുകയും ചെയ്താൽ അദ്ദേഹം ആ ദേഷ്യം പ്രകടിപ്പിക്കും.ബൂട്ടുകൾ ഒക്കെ വലിച്ചെറിഞ്ഞു കൊണ്ടായിരിക്കും ആ ദേഷ്യം കാണിക്കുക. അദ്ദേഹത്തിന് ആവശ്യമുള്ളത് ലഭിച്ചില്ലെങ്കിൽ തീർച്ചയായും അദ്ദേഹം നിരാശനാകും.

പക്ഷേ അദ്ദേഹം നല്ലൊരു വ്യക്തിയാണ്. ഞങ്ങൾ തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. പലരും അദ്ദേഹത്തിന്റെ സ്വഭാവത്തെ പേടിക്കുന്നുണ്ട്. പക്ഷേ അതൊന്നും കുഴപ്പമില്ല ” ഇതാണ് റൊണാൾഡോയെ കുറിച്ച് ബെയ്ൽ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *