ഞാൻ സംതൃപ്തനല്ല : തന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ച് റാഫീഞ്ഞ!

ഈ സീസണിന്റെ തുടക്കത്തിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ. വലിയ പ്രതീക്ഷകളോടുകൂടി ബാഴ്സയിൽ എത്തിയ അദ്ദേഹത്തിന് തുടക്കത്തിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ പതിയെ പതിയെ അദ്ദേഹം തന്റെ മികവ് വീണ്ടെടുക്കുകയായിരുന്നു.ഇപ്പോൾ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണ വലൻസിയയെ പരാജയപ്പെടുത്തിയപ്പോൾ വിജയ ഗോൾ നേടിയത് റാഫീഞ്ഞയായിരുന്നു.ഏതായാലും ബാഴ്സയിലെ തന്റെ ലക്ഷ്യത്തെക്കുറിച്ച് ഇപ്പോൾ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. 15 ഗോളുകളും 15 അസിസ്റ്റുകളും നേടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അതുകൊണ്ടുതന്നെ താൻ ഇപ്പോഴും സംതൃപ്തനല്ല എന്നുമാണ് ഈ ബ്രസീലിയൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഒരിക്കലും സംതൃപ്തനല്ല. സീസണിന്റെ തുടക്കത്തിൽ ഞാൻ ലക്ഷ്യം വെച്ചിരുന്നത് 10 ഗോളുകൾക്കും 10 അസിസ്റ്റുകൾക്കും വേണ്ടിയായിരുന്നു. അത് പൂർത്തിയാക്കി കഴിഞ്ഞാൽ പിന്നീട് അഞ്ച് ഗോളുകളും 5 അസിസ്റ്റുകളും നേടണമെന്ന് ഞാൻ ലക്ഷ്യം വെച്ചു.പക്ഷേ ഞാൻ ഇപ്പോഴും എന്റെ ആദ്യത്തെ ലക്ഷ്യം പോലും പൂർത്തീകരിച്ചിട്ടില്ല.എനിക്കിപ്പോൾ എട്ട് ഗോളുകളും 9 അസിസ്റ്റുകളും മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഈ പ്രകടനത്തിൽ ഞാൻ ഒരിക്കലും സംതൃപ്തനല്ല ” ഇതാണ് ബ്രസീലിയൻ താരമായ റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.

തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ ഇപ്പോഴും റാഫീഞ്ഞക്ക് മുന്നിൽ സമയവും മത്സരങ്ങളും ഉണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡിൽ നിന്നായിരുന്നു താരം ബാഴ്സയിൽ എത്തിയിരുന്നത്.ഇനി അടുത്ത മത്സരത്തിൽ ബാഴ്സയുടെ എതിരാളികൾ അത്ലട്ടിക്ക് ക്ലബ്ബാണ്.

Leave a Reply

Your email address will not be published. Required fields are marked *