ഞാൻ വിചാരിച്ചതിനേക്കാൾ വലുതാണ് ബാഴ്സ എന്ന ക്ലബ് :ഫ്ലിക്ക്
സമീപകാലത്ത് എഫ്സി ബാഴ്സലോണ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. പ്രത്യേകിച്ച് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിൽ അവർക്ക് തിളങ്ങാൻ കഴിയുന്നില്ല. അവർ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ട് ഇപ്പോൾ പത്ത് വർഷത്തോളം പിന്നിടുകയാണ്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ പരിശീലിപ്പിച്ചിരുന്ന ചാവി ഇപ്പോൾ ക്ലബ്ബിനോടൊപ്പമില്ല.അദ്ദേഹത്തെ ബാഴ്സലോണ പുറത്താക്കിക്കൊണ്ട് പുതിയ പരിശീലകനായി ഹാൻസി ഫ്ലിക്കിനെ നിയമിക്കുകയും ചെയ്തിരുന്നു.
ഫ്ലിക്കിന് കീഴിൽ പ്രീ സീസൺ തയ്യാറെടുപ്പുകളാണ് ഇപ്പോൾ ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്. ബാഴ്സയെ കുറിച്ച് ചില കാര്യങ്ങൾ ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. താൻ കരുതിയതിനെക്കാൾ വലുതാണ് ബാഴ്സ എന്ന ക്ലബ് എന്നാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്. എല്ലാ കിരീടങ്ങളും നേടാനാവുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും ഫ്ലിക്ക് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ആദ്യ നിമിഷം തന്നെ എനിക്ക് മനസ്സിലായി,ഇതൊരു അവിശ്വസനീയമായ ക്ലബ്ബ് ആണെന്ന്.ഞാൻ കരുതിയതിനേക്കാൾ വലുതാണ് ബാഴ്സ എന്ന ക്ലബ്ബ്. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് വലിയ ക്ലബ്.ഇത്തരം ക്ലബ്ബുകൾക്കൊപ്പം കിരീടങ്ങൾ നേടാൻ വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്.ഞങ്ങൾ എല്ലാ കിരീടങ്ങളും നേടുമെന്ന് ഞാൻ പറയുന്നില്ല പക്ഷേ ഞങ്ങൾ ഹാർഡ് വർക്ക് ചെയ്താൽ അതിലേക്ക് എത്തിപ്പിടിക്കാൻ സാധിക്കും. റിസൾട്ടുകൾക്ക് മാത്രമാണ് പ്രാധാന്യം. മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.
നേരത്തെ ബയേണിനെ പരിശീലിപ്പിച്ച ഫ്ലിക്ക് അവർക്ക് ഒരു വർഷത്തിനുള്ളിൽ ആറ് കിരീടങ്ങൾ നേടി കൊടുത്തിരുന്നു. പിന്നീട് ജർമ്മനിയുടെ പരിശീലകനായി കൊണ്ടായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. എന്നാൽ അവിടെ തിളങ്ങാൻ ഫ്ലിക്കിന് കഴിഞ്ഞിരുന്നില്ല. അതിന് ശേഷമാണ് പരിശീലകൻ ബാഴ്സലോണയിൽ എത്തിയിട്ടുള്ളത്.