ഞാൻ റയൽ പ്രസിഡണ്ട് ഒന്നുമല്ല: എംബപ്പേ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരിച്ച് പെഡ്രി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിലേക്ക് എത്താനുള്ള സാധ്യതകൾ ദിവസേന വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പിഎസ്ജി തങ്ങളുടെ സ്‌ക്വാഡിൽ നിന്നും എംബപ്പേയെ പുറത്താക്കിയിരുന്നു. മാത്രമല്ല ഇപ്പോൾ അദ്ദേഹത്തെ ക്ലബ്ബ് വിൽപ്പനക്ക് വെച്ചിട്ടുണ്ട്.വരുന്ന ഓഫറുകൾ പരിഗണിക്കും. എന്നാൽ എംബപ്പേ ക്ലബ്ബ് വിടാൻ തയ്യാറായിട്ടില്ല.

ഈ താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ അദ്ദേഹം റയൽ മാഡ്രിഡിലേക്ക് എത്താൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകളുള്ളത്. എഫ് സി ബാഴ്സലോണയുടെ സൂപ്പർ താരമായ പെഡ്രിയോട് ഇതേക്കുറിച്ച് അഭിപ്രായം തേടിയിരുന്നു. അതായത് എംബപ്പേ റയലിലേക്ക് വരുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം. ഞാൻ റയലിന്റെ പ്രസിഡന്റല്ല എന്നാണ് പെഡ്രി ഇതിന് മറുപടി പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേ ട്രയൽ മാഡ്രിഡിലേക്ക് വരുന്നതിനെ കുറിച്ച് പറയാൻ ഞാൻ റയലിന്റെ സ്പോട്ടിംഗ് ഡയറക്ടറോ അതല്ലെങ്കിൽ പ്രസിഡന്റോ അല്ല.അവർ ചെയ്യുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ.ഞങ്ങൾ ഈ പ്രീ സീസൺ മത്സരങ്ങളിലാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. ഞങ്ങൾക്ക് റയൽ ചെയ്യുന്ന കാര്യത്തിൽ ഒരു ആശങ്കയുമില്ല ” ഇതാണ് പെഡ്രി പറഞ്ഞിട്ടുള്ളത്.

എഫ്സി ബാഴ്സലോണയും യുവന്റസും തമ്മിലായിരുന്നു ഇന്ന് സൗഹൃദമത്സരം കളിക്കേണ്ടിയിരുന്നത്. എന്നാൽ ഇൻഫെക്ഷൻ മൂലം ഈ മത്സരം ക്യാൻസൽ ചെയ്യുകയായിരുന്നു. അടുത്ത മത്സരത്തിൽ ആഴ്സണലാണ് ബാഴ്സയുടെ എതിരാളികൾ. അതിന് ശേഷമാണ് എൽ ക്ലാസിക്കോ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *