ഞാൻ രാജി പ്രഖ്യാപിച്ചതോടെയാണ് ടീം ഉഷാറായത്: ചാവി
കഴിഞ്ഞ ജനുവരിയിൽ നടന്ന ലാലിഗ മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണയെ വിയ്യാറയൽ പരാജയപ്പെടുത്തിയത്. അതിന് പിന്നാലെ ബാഴ്സ പരിശീലകൻ ചാവി രാജി പ്രഖ്യാപിക്കുകയും ചെയ്തു.ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലകസ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നായിരുന്നു ചാവി പറഞ്ഞിരുന്നത്.എന്നാൽ അതിനുശേഷം മികച്ച പ്രകടനമാണ് ബാഴ്സലോണ നടത്തുന്നത്. അതിനുശേഷം ഒരു മത്സരത്തിൽ പോലും ബാഴ്സ പരാജയപ്പെട്ടിട്ടില്ല.
12 മത്സരങ്ങളിൽ അപരാജിത കുതിപ്പ് ബാഴ്സലോണ നടത്തുകയാണ്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തി ബാഴ്സ കരുത്ത് കാണിക്കുകയും ചെയ്തിരുന്നു. തന്റെ രാജി പ്രഖ്യാപനമാണ് ഇതിനൊക്കെ കാരണമായതെന്ന് ചാവി തന്നെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Xavi Hernandez will make 5⃣ starting changes as Barcelona head to Cadiz tonight (@marca)
— Football España (@footballespana_) April 13, 2024
💪Hector Fort, Andreas Christensen, Fermin Lopez, Vitor Roque and Ferran Torres all tipped to come in pic.twitter.com/oRz1wXO3Fu
” ഞാൻ എന്റെ രാജി അറിയിച്ചത് മുതൽ കൂടുതൽ ശാന്തമായ അന്തരീക്ഷമാണ് ഉള്ളത്. പ്രത്യേകിച്ച് മാധ്യമങ്ങളിൽ നിന്ന് ഞങ്ങൾക്ക് ശാന്തത ലഭിക്കുന്നു.അത് ക്ലബ്ബിന്റെ പ്രകടനത്തെ സഹായിക്കുന്നുണ്ട്. ഞങ്ങൾ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു അവിടെ എത്താൻ കഴിയുമെന്ന് എനിക്ക് ആദ്യമേ ബോധ്യമുണ്ടായിരുന്നു.ഞാൻ ഇക്കാര്യം പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്.ക്ലബ്ബിന്റെ നല്ലതിന് വേണ്ടിയാണ് ഞാൻ തീരുമാനമെടുത്തത്.ശരിയായ തീരുമാനമാണ് ഞാൻ എടുത്തത്.അതുകൊണ്ടാണ് ഇവിടെ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞതും ഇവിടെ എത്താൻ കഴിഞ്ഞതും. ഞാൻ രാജി പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടായേനെ ” ഇതാണ് ചാവി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിയെയാണ് ബാഴ്സലോണ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണയുടെ എതിരാളികൾ കാഡിസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് കാഡിസിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.നിലവിൽ ലാലിഗയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്.