ഞാൻ പുറത്തു പോവുമെന്ന് കരുതുന്നവരോട്, ഞാൻ പുറത്തു പോവില്ല : സിദാൻ!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ്‌ ഹുയസ്ക്കയെയാണ് നേരിടുന്നത്. റയലിനെ സംബന്ധിച്ചെടുത്തോളവും പരിശീലകൻ സിദാനെ സംബന്ധിച്ചെടുത്തോളവും വളരെ നിർണായകമായ മത്സരമാണ് ഇന്നത്തേത്. തോൽവിയോ സമനിലയോ സിദാന്റെ ഭാവി തുലാസിലാക്കുമെന്ന് ഉറപ്പാണ്. പക്ഷെ അതൊന്നും തന്നെ അലട്ടുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിദാൻ. താൻ ഇവിടെ നിന്ന് സ്വയം പുറത്തു പോവുമെന്ന് ആരും കരുതേണ്ടന്നാണ് സിദാൻ തുറന്നടിച്ചു പറഞ്ഞത്.താനും താരങ്ങളും ജനങ്ങളുടെ സംസാരം കാരണം ക്ലബ് വിട്ട് പോവില്ലെന്നാണ് സിദാന്റെ ഭാഷ്യം.ഈ സ്‌ക്വാഡ് വെച്ച് ഈ സീസൺ ഫിനിഷ് ചെയ്യാനുള്ള അർഹത തങ്ങൾക്കുണ്ടെന്നും ഈ ടീം തന്നെയാണ് കഴിഞ്ഞ സീസണിൽ ലാലിഗ കിരീടം നേടിയതെന്നും അത് മറക്കേണ്ട എന്നുമാണ് സിദാൻ ഓർമ്മപ്പെടുത്തിയത്.

” എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഈ സ്‌ക്വാഡ് വെച്ച് ഈ സീസൺ ഫിനിഷ് ചെയ്യാനുള്ള അർഹത ഞങ്ങൾക്കുണ്ട്. പുറത്തു ഒരുപാട് കാര്യങ്ങളെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. പരിശീലകനെ മാറ്റുന്ന കാര്യത്തെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. അതങ്ങനെ നടക്കട്ടെ.എനിക്കറിയില്ല.. ഞാൻ ഭാഗ്യമുള്ള ഒരാളാണ്.ജനങ്ങൾക്ക്‌ ഞാൻ പുറത്തു പോവണം എന്നാണ് വേണ്ടതെങ്കിലും ഞാൻ പുറത്തു പോവില്ല.ഇവിടെ നിന്ന് താരങ്ങളും പുറത്തു പോവില്ല.ഈയൊരു അനുചിതമല്ലാത്ത സാഹചര്യത്തെ കുറിച്ച് ഒരുപാട് സംസാരങ്ങൾ നടക്കുന്നുണ്ട്.ഞങ്ങൾ ഞങ്ങളുടെ ബെസ്റ്റ് സമയത്തല്ല ഇരിക്കുന്നത്.അത് സത്യമാണ്.പക്ഷെ ഈ സാഹചര്യം മാറ്റാൻ കെൽപ്പുള്ളവരാണ് ഞങ്ങൾ ” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *