ഞാൻ പറയുന്നത് മണ്ടത്തരമാണെന്ന് ആളുകൾ പറഞ്ഞേക്കാം, പക്ഷേ എല്ലാത്തിനും കാരണം റയലാണ്: ചാവി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ റയോ വല്ലക്കാനോയെ പരാജയപ്പെടുത്തിയത്.ബാഴ്സലോണ നിലവിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ലീഗിലെ കിരീടം നേരത്തെ തന്നെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.ഒരു മത്സരം കൂടിയാണ് ലാലിഗയിൽ അവശേഷിക്കുന്നത്.
ബാഴ്സലോണയുടെ ഈ സീസണിലെ പ്രകടനത്തെ കുറിച്ച് ചാവി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ബാഴ്സ ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയതെന്നും കഴിഞ്ഞ സീസണിനേക്കാൾ ഇമ്പ്രൂവ് ആയിട്ടുണ്ടെന്നുമാണ് ചാവി പറഞ്ഞിട്ടുള്ളത്. എന്നാൽ റയലിന്റെ മിന്നുന്ന ഫോം കൊണ്ടാണ് ഇത് തിരിച്ചറിയാൻ സാധിക്കാതെ പോകുന്നതെന്നുമാണ് ചാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
❗️Xavi: "What changed this season was Real Madrid, they had a historic season. We're playing against one of the best teams, the Champions League finalist. We're competing against a super team." pic.twitter.com/9dM4TW1VSf
— Barça Universal (@BarcaUniversal) May 19, 2024
” ഞങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷേ ഈ സീസണിലെ മാറ്റം എന്തെന്നാൽ റയൽ മാഡ്രിഡിന്റെ മികവ് തന്നെയാണ്. അവർക്ക് ഇത് ചരിത്രപരമായ സീസണാണ്.ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളാണ് അവർ. ഒരു സൂപ്പർ ടീമിനെതിരെയാണ് ഞങ്ങൾ പോരാടുന്നത്. ഞാൻ ഈ പറയുന്നത് മണ്ടത്തരമാണെന്ന് ആളുകൾ പറഞ്ഞേക്കാം. പക്ഷേ കഴിഞ്ഞ സീസണിന് അപേക്ഷിച്ചു നോക്കുമ്പോൾ ഞങ്ങൾ മെച്ചപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണും ഈ സീസണും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ ഞങ്ങൾ കൂടുതൽ പോരാടിയിരുന്നു എന്നുള്ളതാണ്. വരുത്തിവെക്കുന്ന പിഴവുകളും കുറവായിരുന്നു ” ഇതാണ് ബാഴ്സലോണ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാന മത്സരത്തിൽ സെവിയ്യയാണ് ബാഴ്സലോണയുടെ എതിരാളികൾ.ഒരു കിരീടം പോലും നേടാനാവാതെയാണ് ബാഴ്സ ഈ സീസൺ അവസാനിപ്പിക്കുന്നത്.ചാവി തുടരുമോ അതോ അദ്ദേഹത്തെ പുറത്താക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.