ഞാൻ പരിശീലിപ്പിച്ച എക്കാലത്തെയും മികച്ച സ്‌ക്വാഡുകളിൽ ഒന്ന് : റയൽ താരങ്ങളെ പ്രശംസിച്ച് ആഞ്ചലോട്ടി

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഇപ്പോൾ പുറത്തെടുക്കുന്നത്. ഒരൊറ്റ തോൽവി പോലും ഈ സീസണിൽ റയലിന് വഴങ്ങേണ്ടി വന്നിട്ടില്ല. ലാലിഗയിൽ 11 മത്സരങ്ങളിൽ പത്തിലും വിജയിക്കാൻ റയലിന് സാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ നാല് മത്സരങ്ങളിൽ മൂന്നിലും റയൽ വിജയിക്കുകയും ചെയ്തു.

ഏതായാലും റയലിന്റെ ഇപ്പോഴത്തെ സ്‌ക്വാഡിനെ പ്രശംസിച്ച് കൊണ്ട് പരിശീലകനായ കാർലോ ആഞ്ചലോട്ടി രംഗത്ത് വന്നിട്ടുണ്ട്. താൻ പരിശീലിപ്പിച്ച എക്കാലത്തെയും മികച്ച സ്‌ക്വാഡുകളിൽ ഒന്ന് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.ആഞ്ചലോട്ടിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പരിശീലിപ്പിക്കാൻ ഏറെ സന്തോഷം തരുന്ന ഒരു ടീമാണ് ഇപ്പോഴത്തെ റയൽ മാഡ്രിഡ്. കാരണം ഞാൻ എടുക്കുന്ന ഏതൊരു തീരുമാനത്തെയും അവർ എല്ലാവരും ബഹുമാനിക്കുന്നു.അതുകൊണ്ടുതന്നെ ടീമിനകത്ത് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല.ഞാൻ ഇതുവരെ പരിശീലിപ്പിച്ചിട്ടുള്ള എക്കാലത്തെയും മികച്ച സ്‌ക്വാഡുകളിൽ ഒന്നാണ് ഈ സ്‌ക്വാഡ് ” ആഞ്ചലോട്ടി പറഞ്ഞു.

ഇനി റയൽ മാഡ്രിഡ് തങ്ങളുടെ അടുത്ത മത്സരം യുവേഫ ചാമ്പ്യൻസ് ലീഗിലാണ് കളിക്കുക.ആർബി ലീപ്സിഗാണ് റയലിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലീപ്സിഗിനെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *