ഞാൻ ക്ലബ് വിടണമെന്നത് ഞാനറിയേണ്ടത് മാധ്യമങ്ങളിലൂടെയല്ല : ആഞ്ഞടിച്ച് സുവാരസ് !

സൂപ്പർ താരം സുവാരസ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ബയേണിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ ബാഴ്സയിൽ അടിമുടി മാറ്റം വരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. കൂടാതെ ബാഴ്‌സ നിലനിർത്തുന്ന താരങ്ങളുടെ പേരുകൾ ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതിൽ സുവാരസിന്റെ പേരില്ലാത്തതിനാൽ താരം മുൻ ക്ലബായ അയാക്സിലേക്ക് ചേക്കേറും എന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ലൂയിസ് സുവാരസ്. താൻ ക്ലബ് വിടേണ്ട കാര്യം താൻ അറിയേണ്ടത് മാധ്യമങ്ങളിലൂടെയല്ലെന്നും ക്ലബ് ഡയറക്ടർമാർ തന്നോട് നേരിട്ടു പറയുകയാണ് വേണ്ടതെന്നും സുവാരസ് അറിയിച്ചു. ക്ലബിന് ആവിശ്യമാണെൽ താൻ ടീം വിടുമെന്നും എന്നാൽ തന്നോട് ടീം വിടാൻ ആരും തന്നെ ആവിശ്യപ്പെട്ടിട്ടില്ലെന്നും സുവാരസ് കൂട്ടിച്ചേർത്തു. പകരക്കാരന്റെ റോളിൽ ആണെങ്കിലും താൻ ക്ലബിൽ തന്നെ തുടരുമെന്നും സുവാരസ് അറിയിച്ചു.

” ക്ലബ് പ്രസിഡന്റ്‌ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന പേരുകൾ കേൾക്കുന്നുണ്ട്. പക്ഷെ എന്നോട് ആരും ക്ലബിൽ നിന്ന് പുറത്ത് പോവാൻ പറഞ്ഞിട്ടില്ല. ഞാൻ ക്ലബ് വിടണം എന്നാണ് ആഗ്രഹമെങ്കിൽ അത്‌ ക്ലബ് ഡയറക്ടർ എന്നോട് നേരിട്ട് പറയുകയാണ് വേണ്ടത്. അല്ലാതെ ഞാൻ അത്‌ അറിയേണ്ടത് മാധ്യമങ്ങളിലൂടെ അല്ല. ക്ലബിന് വേണ്ടി എന്നെ കൊണ്ട് കഴിയും പോലെ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പരിശീലകൻ കൂമാനുമായി ഞാൻ ഇത് വരെ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് ഞാൻ പകരക്കാരനായിട്ടാണ് തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ അതിനും തയ്യാറാണ്.ക്ലബിന് വേണ്ടി എന്തോക്കെ നൽകാൻ കഴിയുമോ അത്‌ ചെയ്യുക എന്നാണ് എന്റെ ലക്ഷ്യം ” സുവാരസ് എഎസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *