ഞാൻ എന്തെങ്കിലും പറഞ്ഞാൽ അദ്ദേഹത്തിന്റെ വില ഉയരും : ഹാലണ്ടിനെ കുറിച്ച് ലാപോർട്ട പറയുന്നു!
ബൊറൂസിയയുടെ യുവസൂപ്പർ താരം എർലിംഗ് ഹാലണ്ടിനെ ബാഴ്സ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നുള്ളത് പരസ്യമായ ഒരു കാര്യമാണ്.ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഹാലണ്ടിന്റെ ഏജന്റായ മിനോ റയോളയുമായി ഒട്ടേറെ തവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്.അത് മാത്രമല്ല,സാവി തന്നെ ഹാലണ്ടിനെ നേരിട്ട് കണ്ട് സംസാരിച്ചു എന്നുള്ള റൂമറുകളും സജീവമാണ്.പക്ഷെ ഇതൊക്കെ ലപോർട്ട നേരത്തെ നിഷേധിച്ചിരുന്നു.
ഇപ്പോഴിതാ താരത്തെ കുറിച്ച് ഒരിക്കൽ കൂടി ജോയൻ ലാപോർട്ട സംസാരിച്ചിട്ടുണ്ട്.അതായത് താൻ എന്തെങ്കിലും ഹാലണ്ടിനെ കുറിച്ച് സംസാരിച്ചാൽ ബോറൂസിയ ആവശ്യപ്പെടുന്ന തുക കൂടാൻ സാധ്യതയുണ്ട് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ബാഴ്സ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 8, 2022
” എനിക്കിപ്പോൾ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാൻ കഴിയില്ല,എന്തെന്നാൽ അദ്ദേഹത്തിന്റെ വില ഉയരാൻ സാധ്യതയുണ്ട്. എല്ലാ മേഖലകളിലും ടീമിന്റെ ശക്തി വർദ്ധിപ്പിക്കാനാണ് ഞങ്ങളുടെ പദ്ധതി. അതുമായി ബന്ധപ്പെട്ടു കൊണ്ട് ഞങ്ങൾ വർക്ക് ചെയ്യുകയാണ്. കായികപരമായ പ്രശ്നങ്ങൾ തീർക്കാൻ വേണ്ടി സാമ്പത്തികപരമായ തീരുമാനങ്ങൾ ഞങ്ങൾ എടുക്കും. ബാഴ്സയിലേക്ക് വരണമെന്നുള്ളത് എല്ലാ താരങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ്.എന്നാൽ അവർ എന്താണ് ചെയ്യുന്നതെന്ന് അറിയുന്നത് വരെ അവരുടെ ജോലി നിർവഹിക്കാൻ ഞങ്ങൾ അനുവദിക്കും ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
75 മില്യൺ യുറോയാണ് ഹാലണ്ടിന്റെ റിലീസ് ക്ലോസ്. നിരവധി ക്ലബ്ബുകളാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ബാഴ്സയെ കൂടാതെ മാഞ്ചസ്റ്റർ സിറ്റി, റയൽമാഡ്രിഡ് എന്നിവരാണ് മുമ്പിൽ നിൽക്കുന്ന ക്ലബ്ബുകൾ.