ഞാൻ ഈ കംബാക്കുകളെ ഇഷ്ടപ്പെടുന്നു: ബാഴ്സയെ തോൽപ്പിച്ച ശേഷം ബെല്ലിങ്ഹാമിന് പറയാനുള്ളത്!

ഇന്നലെ എൽ ക്ലാസ്സിക്കോയിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒരു ഉഗ്രൻ തിരിച്ചുവരവാണ് റയൽ നടത്തിയത്. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമാണ് മത്സരത്തിൽ ഹീറോയായത്.

ഒരു തകർപ്പൻ ലോങ്ങ് റേഞ്ചിലൂടെയായിരുന്നു ബെല്ലിങ്ഹാം ആദ്യ ഗോൾ നേടിയത്. പിന്നീട് മോഡ്രിച്ചിന്റെ അസിസ്റ്റിൽ നിന്ന് വിജയഗോളും നേടി. ഈ വിജയത്തെക്കുറിച്ച് ബെല്ലിങ്ഹാം ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇത്തരം കംബാക്കുകളെ താൻ വളരെയധികം ഇഷ്ടപ്പെടുന്നു എന്നാണ് ഈ മിഡ്ഫീൽഡർ പറഞ്ഞിട്ടുള്ളത്.ബെല്ലിങ്ഹാമിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇത്തരം കംബാക്കുൾ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. എന്റെ ഹൃദയത്തിന് ഒരല്പം ബുദ്ധിമുട്ടുള്ള സമയമായിരുന്നു.പക്ഷേ അതിനെ തരണം ചെയ്യാൻ എനിക്ക് കഴിഞ്ഞു.എന്റെ സഹതാരങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നു.ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്തി.വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.അതുകൊണ്ടുതന്നെ ഞാൻ ഹാപ്പിയാണ്.ഞാൻ എന്റെ ഏറ്റവും മികച്ച ലെവലിൽ ഒന്നുമല്ലായിരുന്നു. പക്ഷേ ബോൾ ലഭിച്ചപ്പോൾ ഗോൾ നേടാനാവുമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു ” ഇതാണ് ബെല്ലിങ്ഹാം പറഞ്ഞിട്ടുള്ളത്.

ലാലിഗയിൽ 10 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഈ ഇംഗ്ലീഷ് സൂപ്പർ താരം നേടിയിട്ടുള്ളത്. ലീഗിലെ ടോപ്പ് സ്കോററും ഈ മിഡ്‌ഫീൽഡർ തന്നെയാണ്.സീസണിൽ റയലിന് വേണ്ടി ആകെ കളിച്ച 13 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും പൂർത്തിയാക്കാനും ഈ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *