ഞാൻ ഇതിനേക്കാൾ വെറുക്കുന്ന മറ്റൊന്നുമില്ല: ബെല്ലിങ്ങ്ഹാം
റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാമിന് കഴിഞ്ഞ ദിവസമായിരുന്നു പരിക്കേറ്റത്. ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന്റെ വലത് കാലിന് മസിൽ ഇഞ്ചുറി പിടികൂടുകയായിരുന്നു.റയൽ മാഡ്രിഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാസത്തോളം താരം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. താരത്തിന്റെ പരിക്ക് റയലിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്.
ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ബെല്ലിങ്ങ്ഹാം പങ്കുവെച്ചിട്ടുണ്ട്. മത്സരങ്ങൾ നഷ്ടമാകുന്നതിനേക്കാൾ ഞാൻ വെറുക്കുന്ന മറ്റൊരു കാര്യവുമില്ല എന്നാണ് ബെല്ലിങ്ങ്ഹാം പറഞ്ഞിട്ടുള്ളത്. എനിക്ക് കുറച്ച് വിഷമം വേണമെന്ന് എന്റെ ബോഡി ആവശ്യപ്പെട്ടിരിക്കുകയാണന്നും ബെല്ലിങ്ങ്ഹാം കൂട്ടിച്ചേർത്തിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മത്സരങ്ങൾ നഷ്ടമാകുന്നതിനേക്കാൾ ഞാൻ വെറുക്കുന്ന മറ്റൊരു കാര്യവുമില്ല.പക്ഷേ ഞാൻ ഇതിന്റെ പോസിറ്റീവ് സൈഡ് ആണ് നോക്കിക്കാണുന്നത്.ഇതൊരു തിരക്കേറിയ വർഷമാണ്. ഒരുപക്ഷേ എനിക്ക് കുറച്ച് വിശ്രമം ആവശ്യമാണെന്ന് എന്റെ ബോഡി പറയുന്നതായിരിക്കാം. പരിക്കേറ്റതിൽ ഞാൻ വളരെയധികം നിരാശനാണ്. പക്ഷേ എന്റെ സഹതാരങ്ങളെ ഞാൻ ഒരു ആരാധകനെ പോലെ സപ്പോർട്ട് ചെയ്യും. എന്റെ ഏറ്റവും മികച്ച രൂപത്തിൽ അവരോടൊപ്പം ജോയിൻ ചെയ്യാൻ കഴിയുന്നതുവരെ ഞാൻ ഇത് തുടരും.നിങ്ങളുടെ പിന്തുണക്കും മെസ്സേജുകൾക്കും നന്ദി.ഹാല മാഡ്രിഡ് “ഇതാണ് ബെല്ലിങ്ങ്ഹാമിന്റെ മെസ്സേജ്.
സീസണിൽ ഇതുവരെ രണ്ട് മത്സരങ്ങളാണ് റയൽ മാഡ്രിഡ് കളിച്ചത്.യുവേഫ സൂപ്പർ കപ്പ് നേടാൻ അവർക്ക് കഴിഞ്ഞിരുന്നു.എന്നാൽ ലീഗിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങുകയായിരുന്നു. നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ റയൽ വല്ലഡോലിഡാണ് റയലിന്റെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 8:30നാണ് മത്സരം അരങ്ങേറുക.