ഞാൻ അക്കാര്യത്തിലായിരുന്നു മികച്ച് നിന്നിരുന്നത്: സ്വന്തം താരങ്ങൾക്കെതിരെ വിമർശനവുമായി സാവി.

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലാസ് പാൽമസിനെ ബാഴ്സ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബാഴ്സ കഷ്ടിച്ചു വിജയിച്ചു എന്ന് പറയുന്നതാവും ശരി. കാരണം ബാഴ്സക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ പാൽമസിന് സാധിച്ചിരുന്നു.അവരുടെ ഡിഫൻസ് വളരെയധികം ശക്തമായിരുന്നു.

ലാസ് പാൽമസിന്റെ ഹൈ ലൈൻ ഡിഫൻസിനെ മറികടക്കാൻ ബാഴ്സലോണ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യത്തിൽ സാവി സ്വന്തം താരങ്ങളെ തന്നെ വിമർശിച്ചിട്ടുണ്ട്. 14 തവണ ഓഫ്സൈഡ് ട്രാപ്പിൽ കുടുങ്ങിയ ബാഴ്സ കേവലം 5 ഷോട്ട് ഓൺ ടാർഗറ്റ് മാത്രമാണ് ഉതിർത്തിട്ടുള്ളത്. ഇക്കാര്യത്തിലാണ് സാവി വിമർശിച്ചിട്ടുള്ളത്. മാത്രമല്ല ഒരു താരം എന്ന നിലയിൽ ഹൈലൈൻ ഡിഫൻസ് പൊട്ടിക്കുന്നതിൽ താൻ മികച്ച് നിന്നിരുന്നുവെന്നും സാവി അവകാശപ്പെട്ടു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യ പകുതിയിൽ കൃത്യമായ പാസുകൾ പോലും നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അവർ ഹൈലൈന്‍ ഡിഫൻസ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് വേണ്ടത്ര സ്പേസ് കണ്ടെത്താൻ കഴിഞ്ഞില്ല.അക്കാര്യത്തിൽ ഞങ്ങൾ പുരോഗതി നേടണം.കൂടുതൽ വർക്ക് ചെയ്യേണ്ടതുണ്ട്.ഒരു താരം എന്ന നിലയിൽ ഇത്തരം അവസരങ്ങളിൽ പാസുകൾ നൽകുന്നതിൽ ഞാൻ മികച്ചു നിന്നിരുന്നു ” ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അടുത്ത ലാലിഗ മത്സരത്തിൽ റയൽ ബെറ്റിസാണ് ബാഴ്സലോണയുടെ എതിരാളികൾ.ജനുവരി 21ആം തീയതിയാണ് ആ മത്സരം നടക്കുക. അതിനുമുൻപ് സൂപ്പർ കപ്പും കോപ ഡെൽ റേയും ബാഴ്സലോണ കളിക്കുന്നുണ്ട്.നിലവിൽ ലാലിഗയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *