ഞാനെപ്പോഴും കൂട്ടീഞ്ഞോയിൽ വിശ്വസിച്ചിരുന്നു : കൂമാൻ

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ബാഴ്‌സ വലൻസിയയെ പരാജയപ്പെടുത്തിയപ്പോൾ അതിലെ അവസാന ഗോൾ ഫിലിപ്പെ കൂട്ടീഞ്ഞോയുടെ വകയായിരുന്നു. സെർജിനോ ഡെസ്റ്റിന്റെ അസിസ്റ്റിൽ നിന്നായിരുന്നു താരം ഗോൾ നേടിയത്. ദീർഘകാലത്തിന് ശേഷമാണ് കൂട്ടീഞ്ഞോ ലീഗിൽ ഒരു ഗോൾ നേടുന്നത്. പരിക്കിൽ നിന്നും മുക്തനായ താരം ഗോൾ നേടിയതിൽ ഇപ്പോൾ പരിശീലകനായ കൂമാൻ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. താൻ എപ്പോഴും കൂട്ടീഞ്ഞോയിൽ വിശ്വാസമർപ്പിച്ചിരുന്നു എന്നാണ് കൂമാൻ അറിയിച്ചത്. കഴിഞ്ഞ ട്രാൻസ്ഫറിൽ കൂട്ടീഞ്ഞോയെ ബാഴ്‌സ ഒഴിവാക്കിയേക്കുമെന്നുള്ള റൂമറുകൾ ഒക്കെ പരന്നിരുന്നു.എന്നാൽ താരം ബാഴ്‌സയിൽ തന്നെ തുടരുകയായിരുന്നു.

ഏതായാലും മത്സരശേഷം കൂമാൻ കൂട്ടീഞ്ഞോയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ” കൂട്ടീഞ്ഞോയുടെ പ്രകടനം നല്ലതായിരുന്നു.മത്സരത്തിൽ എത്തിയത് മുതൽ തന്നെ അദ്ദേഹം നല്ല രൂപത്തിലാണ് കളിച്ചത്.അദ്ദേഹത്തിന് കൂടുതൽ ഫ്രീഡം ലഭിച്ചതോടെ മത്സരം നിയന്ത്രിക്കാൻ ഞങ്ങൾക്കായി.എങ്ങനെ ഗോളുകൾ നേടണമെന്നുള്ളത് കൂട്ടീഞ്ഞോക്കറിയാം.ഒരു പ്രധാനപ്പെട്ട സ്റ്റെപ് ആണ് കൂട്ടീഞ്ഞോ ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ഞാൻ എപ്പോഴും കൂട്ടീഞ്ഞോയിൽ വിശ്വസിച്ചിരുന്നു.ശാരീരികമായി അദ്ദേഹം ഏറെ പുരോഗതി പ്രാപിച്ചു വരികയാണ് ” ഇതാണ് കൂമാൻ പറഞ്ഞത്.

ഇനി ഡൈനാമോ കീവിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. കൂട്ടീഞ്ഞോ ആദ്യ ഇലവനിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *