ഞാനില്ലെങ്കിലും റയൽ മികച്ച ടീമായി മാറും : സിദാൻ!
ഇന്ന് ലാലിഗയിൽ നടക്കുന്ന അവസാനമത്സരത്തിൽ റയൽ മാഡ്രിഡ് തകർപ്പൻ ഫോമിലുള്ള വിയ്യാറയലിനെ നേരിടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് റയലിന്റെ മൈതാനത്ത് വെച്ചാണ് മത്സരം. റയൽ വിജയിക്കുകയും അത്ലറ്റിക്കോ പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്താൽ റയലിന് കിരീടം ചൂടാം. ഏതായാലും ഈ മത്സരത്തിന് മുന്നോടിയായി ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദാൻ. തന്റെ ഭാവിയെ കുറിച്ച് ഈ മത്സരത്തിന് ശേഷമാണ് ആലോചിക്കുക എന്നാണ് സിദാൻ പറഞ്ഞത്. മറ്റൊരു പരിശീലകന്റെ കീഴിൽ റയൽ മികച്ചതാവുമോ എന്ന ചോദ്യത്തിനും സിദാൻ മറുപടി നൽകി. താൻ ഇല്ലെങ്കിലും റയൽ മികച്ച ടീമായി മാറുമെന്നാണ് സിദാൻ ഇതിനോട് പ്രതികരിച്ചത്.
🗣 "Real Madrid could be a better team without me"
— MARCA in English (@MARCAinENGLISH) May 21, 2021
Zidane is looking ahead to the last day of the season and beyond
👉 https://t.co/UejqtVhEOe pic.twitter.com/9JXheysE79
” ഒരു ബുദ്ധിമുട്ടേറിയ മത്സരമാണ് മുന്നിലുള്ളത്.പക്ഷേ ഈ മത്സരത്തിന് വേണ്ടി എല്ലാം നൽകാൻ ഞങ്ങൾ തയ്യാറാണ്.ഇപ്പോൾ മികച്ച രൂപത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന വിയ്യാറയലിനെതിരെയാണ് ഞങ്ങൾ കളിക്കാൻ പോവുന്നതെന്ന് ഞങ്ങൾക്ക് നന്നായിയറിയാം.ഞങ്ങൾക്ക് ഒരു മത്സരമുണ്ട്. അതിനാണ് പ്രാധാന്യം. അല്ലാതെ എന്റെ ഭാവിക്കല്ല.മത്സരത്തിന് ശേഷം അതിനെ കുറിച്ച് സംസാരിക്കാൻ സമയമുണ്ടല്ലോ.37 മത്സരങ്ങൾക്ക് ശേഷം, ഇപ്പോൾ ഞങ്ങൾ അടുത്ത വർഷത്തെ കുറിച്ച് ചിന്തിച്ച് കൊണ്ട് സമയം പാഴാക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഞാനോ അല്ലെങ്കിൽ മറ്റൊരു വ്യക്തിക്കോ പ്രാധാന്യമില്ല. ഇവിടെ പ്രാധാന്യം ടീമിനാണ്.ഞാൻ ഇല്ലാതെയും റയൽ മാഡ്രിഡിന് മികച്ച ടീമാവാൻ കഴിയും.അതാണ് സത്യം ” സിദാൻ പറഞ്ഞു.
"Real Madrid is the best thing that has happened to me in my life" – Zidane, ahead of tomorrow's meeting with Villarreal, the final game of the season https://t.co/duEKfPTpc8 #RealMadrid #LaLiga
— AS English (@English_AS) May 21, 2021