ഞാനിനി ബ്രസീലിനെ കുറിച്ച് സംസാരിക്കുന്ന പ്രശ്നമില്ല: ആഞ്ചലോട്ടി

റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. 2024 വരെയാണ് അദ്ദേഹത്തിന് ക്ലബ്ബുമായി കോൺട്രാക്ട് ഉള്ളത്. ഈ കരാർ പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം റയൽ മാഡ്രിഡ് വിടും. അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി കൊണ്ട് ചുമതലയേൽക്കും.

ഇക്കാര്യം എല്ലാ മാധ്യമങ്ങളും സ്ഥിരീകരിച്ചതാണ്. കഴിഞ്ഞദിവസം ഒരിക്കൽ കൂടി ആഞ്ചലോട്ടിയുടെ ഭാവിയെക്കുറിച്ച് പത്രപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ഈ ചോദ്യം നിരന്തരം അദ്ദേഹം അസ്വസ്ഥനാണ്. ഞാനിനി ബ്രസീലിനെ കുറിച്ച് സംസാരിക്കുന്ന പ്രശ്നമില്ല എന്നാണ് ആഞ്ചലോട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ ഇനി ഒരിക്കലും ബ്രസീലിനെ കുറിച്ച് സംസാരിക്കില്ല.ഞാൻ ഇപ്പോൾ റയൽ മാഡ്രിഡ് പരിശീലകനാണ്.ഞാനിവിടെ തുടരുകയാണ് ചെയ്യുക.ഈ വിഷയത്തിൽ ഞാനിനി സംസാരിക്കുന്ന പ്രശ്നമില്ല.എനിക്ക് ഈ ക്ലബ്ബുമായി കോൺട്രാക്ട് ഉണ്ട്.ഞാനിവിടെ തുടരുകയാണ്. അടുത്തവർഷം എന്താണ് സംഭവിക്കുക എന്നത് നമുക്ക് കാത്തിരുന്നു കാണാം ” ആഞ്ചലോട്ടി പറഞ്ഞു.

ആഞ്ചലോട്ടി വരുന്നത് വരെ ഒരു താൽക്കാലിക പരിശീലകനെ ഇപ്പോൾ ബ്രസീൽ നിയമിച്ചിട്ടുണ്ട്. ആദ്യ പ്രീ സീസൺ മത്സരത്തിൽ റയൽ മാഡ്രിഡ് ഇറ്റാലിയൻ വമ്പൻമാരായ AC മിലാനെയാണ് നേരിടുക. വരുന്ന തിങ്കളാഴ്ച പുലർച്ച ഇന്ത്യൻ സമയം 7:30ന് അമേരിക്കയിൽ വച്ചാണ് ഈ ഒരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *