ഞാനായിരുന്നു ശരിയെന്ന് പിന്നീട് തെളിഞ്ഞു, ബാഴ്സ വിട്ടതിനെ കുറിച്ച് ഡാനി ആൽവെസ് പറയുന്നു!

2008 മുതൽ 2016 വരെ എഫ്സി ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ഡാനി ആൽവെസ്. പെപ് ഗ്വാർഡിയോളക്ക് കീഴിൽ ബാഴ്സ കിരീടങ്ങൾ വാരികൂട്ടിയപ്പോൾ അവിടെ നിർണായകപങ്ക് വഹിക്കാൻ ആൽവസിന് കഴിഞ്ഞിരുന്നു. എന്നാൽ 2016-ൽ താരം ബാഴ്സ വിട്ട് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. താരത്തിന്റെ ആ ഒരു തീരുമാനത്തെ പലരും വിമർശിച്ചിരുന്നു. എന്നാൽ ആ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഡാനി ആൽവെസ്. പലരും ഞാൻ ചെയ്തത് മണ്ടത്തരമാണ് എന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീട് ഞാനായിരുന്നു ശരിയെന്ന് തെളിഞ്ഞുവെന്നും ആൽവെസ് അറിയിച്ചു.തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡാനി ബാഴ്സ വിട്ടതിനെ കുറിച്ച് മനസ്സ് തുറന്നത്. ബാഴ്‌സ വിട്ടതിൽ ഖേദമില്ലെന്നും താരം അറിയിച്ചു.

“ആ സമയത്ത് ക്ലബ്ബിന്റെ തലപ്പത്തുണ്ടായിരുന്നവരിൽ എനിക്ക് വിശ്വാസമില്ലായിരുന്നു.അതിന് ശേഷം ഞാനായിരുന്നു ശരിയെന്ന് തെളിഞ്ഞു.എന്തെന്നാൽ ആ സമയത്ത് എല്ലാത്തിനെ കുറിച്ചും തുറന്നു പറഞ്ഞിരുന്ന ആദ്യത്തെ വ്യക്തി ഞാനായിരുന്നു.ഞാൻ ക്ലബ് വിടാൻ തീരുമാനിച്ചപ്പോൾ എല്ലാവരും അതൊരു മണ്ടത്തരമാണ് എന്ന് ആക്ഷേപിച്ചു. പക്ഷെ ഞാനായിരുന്നു ശരി. ഞാൻ എടുത്ത തീരുമാനം ശരിയായ തീരുമാനമായിരുന്നു. അതിൽ എനിക്കിത് വരെ ഖേദം തോന്നിയിട്ടില്ല ” ആൽവെസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *