ഞാനങ്ങനെ പറഞ്ഞിട്ടില്ല, അക്കാര്യം നിഷേധിച്ച് സിദാൻ!
കഴിഞ്ഞ ദിവസമായിരുന്നു മാധ്യമങ്ങളായ മാർക്കയും ഗോൾ ഡോട്ട് കോമും സിദാന്റെ ഭാവിയെ സംബന്ധിക്കുന്ന ഒരു നിർണായകമായ വാർത്ത പുറത്ത് വിട്ടത്. താൻ ഈ സീസണിന് ശേഷം റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനമൊഴിയുമെന്ന് സിദാൻ തന്റെ താരങ്ങളെ അറിയിച്ചു എന്നായിരുന്നു വാർത്ത. ഇതോടെ സിദാൻ ഈ സീസണിന് ശേഷം റയൽ വിടുമെന്ന അഭ്യൂഹം പരക്കെ പ്രചരിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിദാൻ. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന സിദാൻ ഈ വാർത്തയോട് പ്രതികരിച്ചത്. അത്ലറ്റിക്ക് ബിൽബാവോക്കെതിരെയുള്ള മത്സരത്തിൽ ജയം നേടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാൻ.താൻ എങ്ങനെ തന്റെ താരങ്ങളോട് ഇത്തരമൊരു ഘട്ടത്തിൽ അത് പറയും എന്നാണ് സിദാൻ മാധ്യമപ്രവർത്തകരോട് ചോദിച്ചത്.
Zidane 🗣 "How am I going to tell my players that I am leaving now?" 🥺https://t.co/eCV3kTVGNj pic.twitter.com/iFfkItnFuE
— MARCA in English (@MARCAinENGLISH) May 16, 2021
” ഇത്തരമൊരു ഘട്ടത്തിൽ ഞാൻ എങ്ങനെയാണ് എന്റെ താരങ്ങളോട് ക്ലബ് വിടുകയാണ് എന്ന് പറയുക? പുറത്ത് നിന്ന് നിങ്ങൾക്ക് ആവിശ്യമുള്ളതെന്താണോ അതൊക്കെ നിങ്ങൾക്ക് പറയാം.ഞാനൊരിക്കലും അത്തരം കാര്യങ്ങൾ എന്റെ താരങ്ങളോട് പറയാൻ പോവുന്നില്ല.അക്കാര്യങ്ങൾ എല്ലാം നമുക്ക് ഈ സീസണിന് ശേഷം നോക്കാം.ഇപ്പോൾ ഞങ്ങൾ അവസാനത്തെ മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഞാൻ എന്റെ ഭാവിയെ പറ്റി നിരന്തരം സംസാരിക്കുകയൊന്നുമില്ല.ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഞങ്ങൾ കളിക്കേണ്ട അവസാനമത്സരമാണ് ” സിദാൻ പറഞ്ഞു.
🚨 Zinedine Zidane has told his players that he will LEAVE Real Madrid at the end of the season, Goal can confirm. pic.twitter.com/prmNxApKDs
— Goal India (@Goal_India) May 16, 2021