ഞങ്ങൾ പരസ്പരം മത്സരിച്ചിരുന്നില്ല, അതായിരുന്നു ഞങ്ങളുടെ വിജയം:MSNനെ കുറിച്ച് സുവാരസ്‌.

ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ മുന്നേറ്റ നിരകളിൽ ഒന്നാണ് MSN.സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസ്സും നെയ്മർ ജൂനിയറും അടങ്ങിയതായിരുന്നു MSN. 2014ൽ സുവാരസ് ബാഴ്സലോണയിലേക്ക് എത്തിയതോടുകൂടിയാണ് MSN ആരംഭിച്ചത്. 2017ൽ നെയ്മർ ജൂനിയർ ബാഴ്സ വിട്ടതോടുകൂടി അത് അവസാനിക്കുകയും ചെയ്തു.

ഏതായാലും ഈ കൂട്ടുകെട്ടിനെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ സുവാരസ്‌ തന്നെ സംസാരിച്ചിട്ടുണ്ട്.മെസ്സിക്കും നെയ്മർക്കുമിടയിലേക്ക് ഒരു സ്റ്റാറായി കൊണ്ട് തന്നെയാണ് താൻ എത്തിയത് എന്നാണ് സുവാരസ്‌ പറഞ്ഞിട്ടുള്ളത്. തങ്ങൾ പരസ്പരം മത്സരിച്ചിരുന്നില്ലെന്നും മറിച്ച് ഒരുമിച്ച് മികച്ച രീതിയിൽ കളിക്കുക എന്നത് മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും സുവാരസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ബാഴ്സലോണയിലേക്ക് എത്തിയത് ഒരു സ്റ്റാറായി കൊണ്ടാണ്. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും അവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാൽ അത് ഒരിക്കലും നല്ല രീതിയിൽ മുന്നോട്ട് പോകില്ലെന്ന് ആളുകൾ പറഞ്ഞിരുന്നു. പക്ഷേ ഞങ്ങൾ പരസ്പരം മത്സരിച്ചിരുന്നില്ല. ഞങ്ങൾക്ക് ആകെ വേണ്ടിയിരുന്നത് ഒരുമിച്ച് മികച്ച രൂപത്തിൽ കളിക്കുക,വിജയങ്ങൾ കരസ്ഥമാക്കുക എന്നുള്ളതായിരുന്നു. പെനാൽറ്റിയുടെ കാര്യത്തിലേക്ക് വന്നാൽ മെസ്സിയായിരുന്നു ഫസ്റ്റ് ചോയ്സ്, പിന്നീട് നെയ്മറും പിന്നീട് ഞാനും വരുന്നു.പക്ഷേ ഇത് പങ്കുവെക്കുന്നതിൽ ഞങ്ങൾ വളരെയധികം സ്മാർട്ട് ആയിരുന്നു. അവിടെനിന്നാണ് ബന്ധങ്ങൾ ദൃഢമായത്. കളത്തിനകത്തും പുറത്തും ആ ബന്ധം നിലനിന്നു.അതാണ് പ്രധാനപ്പെട്ട കാര്യം.ക്ലബ്ബ് ഫുട്ബോൾ ലോകത്ത് സാധ്യമായതെല്ലാം അക്കാലയളവിൽ ഞങ്ങൾ സ്വന്തമാക്കുകയും ചെയ്തു ” ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ താരം ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയോട് വിട പറയുകയാണ്.ഒരു ഇടവേളക്കുശേഷം ലയണൽ മെസ്സിക്കൊപ്പം ഒരുമിക്കുകയാണ്. ഇനി ഇന്റർ മയാമിലാണ് സുവാരസ് കളിക്കുക.ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് അദ്ദേഹം ഒപ്പ് വെക്കുക.

Leave a Reply

Your email address will not be published. Required fields are marked *