ഞങ്ങൾ ദേഷ്യത്തിലാണ്: പരാജയം ഏൽപ്പിച്ച ആഘാതം തുറന്നു പറഞ്ഞ് സാവി.

ഇന്ന് ലാലിഗയിൽ നടക്കുന്ന പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.റയൽ സോസിഡാഡാണ് ബാഴ്സലോണയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.റയൽ സോസിഡാഡിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ബാഴ്സ അവരെ നേരിടുക.

കഴിഞ്ഞ ലീഗ് മത്സരത്തിൽ ബാഴ്സ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടിരുന്നു. ഒരു ഗോളിന് ലീഡ് എടുത്ത ശേഷം രണ്ട് ഗോളുകൾ വഴങ്ങി കൊണ്ടായിരുന്നു ബാഴ്സ എൽ ക്ലാസിക്കോയിൽ പരാജയപ്പെട്ടിരുന്നത്. ആ പരാജയത്തിന്റെ ദേഷ്യം ഇപ്പോഴും തീർന്നിട്ടില്ലെന്ന് ബാഴ്സയുടെ പരിശീലകനായ സാവി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ നിന്നും ഞങ്ങൾ വീണ്ടും റീസെറ്റ് ചെയ്തു വരേണ്ടതുണ്ട്.എൽ ക്ലാസിക്കോ തോൽവിയിൽ ഞങ്ങൾ വളരെയധികം ദേഷ്യത്തിലാണ്. ഞങ്ങൾ ഉള്ളിൽ അട്ടഹസിച്ചുകൊണ്ടിരിക്കുകയാണ്.പക്ഷേ ഞങ്ങളുടെ പിഴവുകളിൽ ഞങ്ങൾക്ക് ഭേദഗതി വരുത്തേണ്ടതുണ്ട്.ചെറിയ ചെറിയ പിഴവുകൾ ആണ് ഞങ്ങൾ വരുത്തിവെച്ചത്. പക്ഷേ ഇത്തരത്തിലുള്ള അബദ്ധങ്ങൾ ഇനി ഞങ്ങൾക്ക് ആവർത്തിക്കാൻ ആവില്ല. അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും ” ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്. 11 മത്സരങ്ങളിൽ നിന്ന് 7 വിജയവും മൂന്ന് സമനിലയും ഒരു തോൽവിയുമാണ് അവർക്കുള്ളത്.ലീഗ് മത്സരത്തിന് ശേഷം അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഷാക്തർ ഡോണസ്ക്കിനെയാണ് ബാഴ്സലോണ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *