ഞങ്ങൾ ദുഃഖത്തിലും ദേഷ്യത്തിലുമാണ്,റയൽ താരം പറയുന്നു !
ഇന്നലെ സൂപ്പർ കോപ്പ സെമി ഫൈനലിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് അത്‌ലെറ്റിക്ക് ബിൽബാവോയോട് അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോൽവി രുചിച്ചത്. മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഒരു എൽ ക്ലാസിക്കോ ഫൈനൽ കാണാൻ ആരാധകർക്ക് ഭാഗ്യം ലഭിച്ചിരുന്നേനെ. റയലിന്റെ ചിരവൈരികളായ ബാഴ്സ റയൽ സോസിഡാഡിനെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡിന് അടിതെറ്റുകയായിരുന്നു. ഏതായാലും ഈ തോൽവിയിൽ ദേഷ്യവും ദുഃഖവും പ്രകടിപ്പിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് മുന്നേറ്റനിര താരം മാർക്കോ അസെൻസിയോ. മൂന്ന് തവണയാണ് താരത്തിന്റെ ഷോട്ടുകൾ പോസ്റ്റിലിടിച്ചു മടങ്ങിയത്.
Marco Asensio: "We are sad and angry, but this is football and we have to continue" https://t.co/TsP3FpVIcO
— footballespana (@footballespana_) January 14, 2021
“അവർ നല്ല രീതിയിലാണ് മത്സരം ആരംഭിച്ചത്. അത്കൊണ്ട് തന്നെ ഞങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ ബുദ്ധിമുട്ടായിരുന്നു. അത് അവസാനത്തിൽ ഞങ്ങളെ ബാധിക്കുകയും ചെയ്തു. ഞങ്ങൾ എല്ലാവരും ദുഃഖത്തിലും ദേഷ്യത്തിലുമാണ്. പക്ഷെ ഇത് ഫുട്ബോൾ ആണ്. തുടർന്ന് പോയെ മതിയാകൂ ” അസെൻസിയോ പറഞ്ഞു. മത്സരശേഷം പരിശീലകൻ സിദാനും നിരാശയും ദേഷ്യവും പങ്കുവെച്ചിരുന്നു. ഇനിയെന്താ ഞങ്ങൾ സീസൺ നിർത്തി പോവണോ എന്നാണ് മത്സരശേഷം സിദാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
🗣️ Marco Asensio: "They came out well and it was difficult for us at the start. They grew after the first goal and then we couldn't, although we tried in every way. We're sad, angry, but this is football and we have to continue." pic.twitter.com/igkAZYTChH
— 𝐑𝐌𝐎𝐧𝐥𝐲 (@ReaIMadridOnly) January 14, 2021