ഞങ്ങൾ ഞെട്ടിപ്പോയി: ബെല്ലിങ്ഹാമിനെ കുറിച്ച് ആഞ്ചലോട്ടി!
ഇന്നലെ എൽ ക്ലാസ്സിക്കോയിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒരു ഉഗ്രൻ തിരിച്ചുവരവാണ് റയൽ നടത്തിയത്. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമാണ് മത്സരത്തിൽ ഹീറോയായത്.
മത്സരത്തിൽ ഒരു ഗോളിന് പുറകിൽ പോയ റയൽ മാഡ്രിഡിനെ രണ്ട് ഗോളുകൾ നേടി കൊണ്ട് വിജയത്തിലേക്ക് കൊണ്ടെത്തിച്ചത് ബെല്ലിങ്ങ്ഹാമാണ്.അതിൽ തന്നെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ ഒരു കിടിലൻ ഗോളായിരുന്നു. ഒരു പവർഫുൾ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയാണ് ബെല്ലിങ്ഹാം ആ ഗോൾ കണ്ടെത്തിയത്.ബെല്ലിങ്ഹാമിന്റെ ആ ഗോൾ തങ്ങളെ എല്ലാവരെയും ഞെട്ടിപ്പിച്ചു കളഞ്ഞു എന്നുള്ള കാര്യം റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
This is Real Madrid. pic.twitter.com/bb75BPktM2
— Jude Bellingham (@BellinghamJude) October 28, 2023
“ബെല്ലിങ്ഹാം നേടിയ ആദ്യ ഗോൾ ഒരു തകർപ്പൻ ഗോളായിരുന്നു.രണ്ടാമത്തെ ഗോൾ വളരെ സ്മാർട്ട് ആയ ഒന്നായിരുന്നു. ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി.അദ്ദേഹത്തിന്റെ ലെവൽ എല്ലാവരെയും ഇപ്പോൾ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.ഇന്നത്തെ ആദ്യ ഗോൾ തന്നെ നോക്കൂ. ആ കിടിലൻ ഗോൾ ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി കളഞ്ഞു. നിലവിൽ ബെല്ലിങ്ങ്ഹാമാണ് ടീമിനകത്ത് വ്യത്യസ്തതകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ” ഇതാണ് റയൽ പരിശീലകൻ ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
കേവലം 20 വയസ്സ് മാത്രമുള്ള ഈ താരം 16 ഗോൾ പങ്കാളിത്തങ്ങൾ ഈ സീസണിൽ നേടിക്കഴിഞ്ഞു. 13 ഗോളുകളും 3 അസിസ്റ്റുകളുമാണ് 13 മത്സരങ്ങളിൽ നിന്ന് ബെല്ലിങ്ഹാം സ്വന്തമാക്കിയിട്ടുള്ളത്. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഇംഗ്ലീഷ് സൂപ്പർ താരം തന്നെയാണ്.