ഞങ്ങളാണ് മികച്ചവരെന്ന് കാണിച്ചു കൊടുക്കേണ്ടതുണ്ട് : സാവി
എഫ്സി ബാഴ്സലോണ പരിശീലകനായിട്ടുള്ള തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ഒരുക്കത്തിലാണ് സാവി. അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ബെൻഫിക്കയാണ് ബാഴ്‌സയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നേയുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് സാവി സംസാരിച്ചിരുന്നു. ബാഴ്‌സ മികച്ചവരാണെന്ന് തങ്ങൾ തെളിയിക്കേണ്ടതുണ്ട് എന്നാണ് സാവി പറഞ്ഞത്. കൂടാതെ ക്യാമ്പ് നൗവിലെ ബാഴ്‌സ ആരാധകരെയും സാവി പ്രശംസിച്ചിട്ടുണ്ട്. സാവിയുടെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Barcelona were humbled in the reverse fixture. https://t.co/Dtjqj2j6si
— MARCA in English (@MARCAinENGLISH) November 23, 2021
“ഞങ്ങളാണ് മികച്ചവർ എന്നുള്ളത് ഞങ്ങൾ കളത്തിൽ തെളിയിക്കേണ്ടിയിരിക്കുന്നു.ഈ മത്സരത്തിൽ വിജയിച്ചാൽ ഞങ്ങൾക്ക് സെക്കന്റ് റൗണ്ടിലേക്ക് മുന്നേറാൻ കഴിയും.പോസിറ്റീവായി കൊണ്ട് ഈ മത്സരത്തെ ഞങ്ങൾ സമീപിക്കേണ്ടതുണ്ട്. വിജയിച്ചു കൊണ്ട് മൂന്ന് പോയിന്റുകൾ കരസ്ഥമാക്കേണ്ടതുണ്ട്. കാരണം ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഞങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്.എസ്പാനോളിനെതിരെയുള്ള മത്സരത്തിൽ ക്യാമ്പ് നൗവിൽ സൃഷ്ടിച്ച ആ അന്തരീക്ഷത്തിന് എല്ലാവരോടും ഞാൻ നന്ദി പറയുന്നു. അത്ഭുതപ്പെടുത്തുന്ന ആരാധകരായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്റെ ജീവിതത്തിൽ ക്യാമ്പ് നൗവിൽ ഞാൻ കണ്ട ഏറ്റവും മികച്ച അന്തരീക്ഷമായിരുന്നു അത്. ആരാധകരോട് ഞാൻ വരാൻ ആവിശ്യപ്പെട്ടിരുന്നു. ആരാധകകൂട്ടം രോമാഞ്ചമാണ് ഞങ്ങൾ സമ്മാനിച്ചത് ” സാവി പറഞ്ഞു.
കഴിഞ്ഞ ബെൻഫിക്കക്കെതിരെയുള്ള മത്സരത്തിൽ ബാഴ്‌സ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. സാവിക്ക് കീഴിൽ അതിന് പ്രതികാരം തീർക്കാൻ ബാഴ്‌സക്കാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.