ജോയൻ ഗാമ്പർ ട്രോഫിയിൽ നിന്നും പിന്മാറി ഇറ്റാലിയൻ ക്ലബ്,നിയമനടപടി സ്വീകരിക്കുമെന്ന് ബാഴ്സ!

എല്ലാ സീസണിന് മുന്നോടിയായും സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ ജോയൻ ഗാമ്പർ ട്രോഫി കളിക്കാറുണ്ട്.ഇത്തവണ എതിരാളികളായി കൊണ്ട് ബാഴ്സ ക്ഷണിച്ചിരുന്നത് ഇറ്റാലിയൻ വമ്പൻമാരായ AS റോമയെയായിരുന്നു.ഇതിൽ പങ്കെടുക്കാമെന്ന് റോമ സമ്മതിക്കുകയും ചെയ്തിരുന്നു. അത് പ്രകാരം ഓഗസ്റ്റ് ആറിന് ഈ മത്സരം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മൊറിഞ്ഞോയുടെ റോമ ഈ മത്സരത്തിൽ നിന്നും പിന്മാറിയിട്ടുണ്ട്. ഇക്കാര്യം റോമ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ പ്രീ സീസൺ പ്ലാനുകളിൽ മാറ്റം വരുത്തേണ്ടി വന്നതിനാലാണ് പിന്മാറുന്നത് എന്നാണ് റോമ അറിയിച്ചിട്ടുള്ളത്.കൂടുതൽ സഞ്ചരിക്കാതെ പ്രീ സീസൺ പൂർത്തിയാക്കാനാണ് ഇപ്പോൾ റോമ ഉദ്ദേശിക്കുന്നത്.കൂടാതെ ബാഴ്സയുടെ ക്ഷണത്തിന് അവർ നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

എന്തായാലും എഫ്സി ബാഴ്സലോണ ഇതിനെ ഔദ്യോഗികമായി തന്നെ മറുപടി നൽകിയിട്ടുണ്ട്. മത്സരം ഓഗസ്റ്റ് ആറിന് തന്നെ സംഘടിപ്പിക്കുമെന്നും പുതിയ എതിരാളികളെ തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ് ബാഴ്സ അറിയിച്ചിട്ടുള്ളത്. മാത്രമല്ല ഈ പിൻമാറ്റത്തിന് എതിരായി നിയമ നടപടി സ്വീകരിക്കാനുള്ള മാർഗങ്ങൾ തങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ബാഴ്സ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറയുന്നുണ്ട്.

കഴിഞ്ഞ സീസണിലെ ഗാമ്പർ ട്രോഫിയിൽ ബാഴ്സയുടെ എതിരാളികൾ യുവന്റസായിരുന്നു. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് യുവന്റസിനെ പരാജയപ്പെടുത്താൻ ബാഴ്സക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *