ജനുവരിയിൽ സർപ്രൈസായിക്കൊണ്ട് അർജന്റൈൻ താരത്തെ എത്തിക്കാൻ ബാഴ്സ!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സാവിക്ക് കീഴിൽ എഫ്സി ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിഗയിൽ ഇതുവരെ അവർ പരാജയം അറിഞ്ഞിട്ടില്ല.ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ അഞ്ചു ഗോളുകളുടെ വിജയം അവർ നേടിയിരുന്നു. ഒരു ബാലൻസ്ഡായ ടീം ബാഴ്സക്കുണ്ട് എന്നുള്ളതാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന കാര്യം.

സാവിക്ക് വളരെയധികം ഇഷ്ടമുള്ള അർജന്റൈൻ താരമാണ് ജിയോ വാനി ലോ സെൽസോ.അറ്റാക്കിങ് മിഡ്ഫീൽഡർ ആയ ഈ താരത്തെ എത്തിക്കാൻ വേണ്ടി നേരത്തെ തന്നെ എഫ്സി ബാഴ്സലോണ ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ അതെല്ലാം വിഫലമാവുകയായിരുന്നു. എന്നാൽ ലോ സെൽസോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ സാവി ഉപേക്ഷിച്ചിട്ടില്ല.ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ബാഴ്സ പരിശീലകന് താൽപര്യമുണ്ട്. ഫുട്ബോൾ ഇൻസൈഡറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന്റെ താരമാണ് ലോ സെൽസോ. എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന് അവസരങ്ങൾ കുറവാണ്. കേവലം രണ്ടു മത്സരങ്ങൾ മാത്രമാണ് അദ്ദേഹം ഇപ്പോൾ പങ്കെടുത്തിട്ടുള്ളത്.ജെയിംസ് മാഡിസൺ വന്നതിനാൽ ഈ 27 കാരനായ താരത്തിന് അവസരങ്ങൾ ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയേക്കും.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബായ വിയ്യാറയലിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ ലോ സെൽസോ കളിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. മുമ്പ് റയൽ ബെറ്റിസിന് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.ലാലിഗയിൽ കളിച്ച് പരിചയമുള്ള ലോ സെൽസോയെ എത്തിക്കാൻ കഴിഞ്ഞാൽ അതുമുതൽ കൂട്ടാവും എന്ന് തന്നെയാണ് സാവി വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *