ചർച്ച പരാജയം,ബാഴ്സ സൂപ്പർ താരം ക്ലബ് വിടാൻ സാധ്യത!
എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഒസ്മാൻ ഡെമ്പലെയുടെ ക്ലബുമായുള്ള ഈ വരുന്ന മുപ്പതാം തീയതിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഈയിടെ ഡെമ്പലെയുടെ പ്രതിനിധികളും ബാഴ്സ അധികൃതരും തമ്മിൽ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു.
എന്നാൽ ഈ ചർച്ചയിൽ ധാരണയിലെത്താൻ കഴിഞ്ഞില്ല എന്നുള്ള കാര്യം പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ സാലറി ഡിമാന്റുകൾ കുറക്കാൻ ഡെമ്പലെ തയ്യാറാണ്.പക്ഷെ അദ്ദേഹത്തിന് അനുയോജ്യമായ ഒരു ഓഫർ ഇതുവരെ ബാഴ്സക്ക് നൽകാൻ സാധിച്ചിട്ടില്ല.
Today's meeting over Ousmane Dembélé's (25) contract extension came to nothing, with Barcelona struggling with financial fair play restrictions, according to @FabrizioRomano.https://t.co/c1N1bkOPm6
— Get French Football News (@GFFN) June 27, 2022
പുതിയ താരങ്ങളായ ആൻഡ്രിയാസ് ക്രിസ്റ്റൻസൺ,ഫ്രാങ്ക് കെസ്സി എന്നിവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.ഇവരെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മാത്രമല്ല FFP നിയമങ്ങൾ മൂലമാണ് വലിയ രൂപത്തിലുള്ള ഓഫർ ഡെമ്പലെക്ക് നൽകാൻ കഴിയാത്തത് എന്നാണ് ബാഴ്സ അധികൃതരുടെ വാദം. ബാഴ്സയുടെ പരിശീലകനായ സാവിക്ക് താരത്തെ നിലനിർത്താൻ വലിയ താല്പര്യമുണ്ട്. പക്ഷേ നിലവിലെ ഓഫർ മെച്ചപ്പെടുത്താതെ ഇനി ചർച്ചക്കില്ല എന്നുള്ളതാണ് ഡെമ്പലെയുടെ പ്രതിനിധികൾ തീരുമാനിച്ചിരിക്കുന്നത്.
ഏതായാലും ഡെമ്പലെക്ക് കൂടുതൽ മികച്ച ഓഫറുകൾ നൽകാൻ ബാഴ്സ ശ്രമിച്ചേക്കും. അതിനു സാധിച്ചില്ലെങ്കിൽ ഡെമ്പലെ ക്ലബ് ക്ലബ്ബ് വിടാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ തെളിഞ്ഞു കാണുന്നത്.