ചോദിക്കുന്ന തുക തരാം: സൂപ്പർ താരത്തിന്റെ കാര്യത്തിൽ ബാഴ്സ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചതാരം നിക്കോ വില്യംസാണ്.യൂറോ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ നിക്കോ മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ ബിൽബാവോയുടെ താരമാണ്.നിക്കോ ബാഴ്സയിലേക്ക് എത്തുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞിട്ടുണ്ട്. താരം അത്ലറ്റിക്ക് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇത് ബാഴ്സക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമാണ്. ഇതോടെ എഫ്സി ബാഴ്സലോണയുടെ മുഴുവൻ ശ്രദ്ധയും ഡാനി ഒൽമോയിൽ പതിഞ്ഞിട്ടുണ്ട്.യൂറോ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ മറ്റൊരു സ്പാനിഷ് താരമാണ് ഒൽമോ. ജർമ്മൻ ക്ലബ്ബായ RB ലെയ്പ്സിഗിന് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.താരത്തിന് വേണ്ടി ചെറിയ ഒരു ഓഫർ ആദ്യം ബാഴ്സലോണ നൽകിയിരുന്നു.
എന്നാൽ ക്ലബ് ഉടൻ തന്നെ അത് തള്ളിക്കളഞ്ഞു. പക്ഷേ നിക്കോയേ നഷ്ടമായതോടെ ബാഴ്സ ഒൽമോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അൻപതു മില്യൺ ഫിക്സഡും 15 മില്യൺ യൂറോ വേരിയബിൾസുമായിക്കൊണ്ട് നൽകാൻ ബാഴ്സലോണ തയ്യാറായിട്ടുണ്ട്.ആകെ 65 മില്യൺ യൂറോ ആണ് ഇതുവരെ. 60 മില്യൺ യൂറോയായിരുന്നു താരത്തിന്റെ ആസ്കിങ് പ്രൈസ്.
ലെയ്പ്സിഗ് ഇത് സ്വീകരിക്കുമോ ഇല്ലയോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എന്ത് വിലകൊടുത്തും ഒൽമോയേ എത്തിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ബാഴ്സയുടെ ലക്ഷ്യം.നിക്കോയെ ലഭിക്കാത്തത് ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. അതേസമയം ചില താരങ്ങളെ വിൽക്കാനും ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.ഗുണ്ടോഗൻ,റാഫീഞ്ഞ തുടങ്ങിയ താരങ്ങളെ വിൽക്കാൻ ബാഴ്സലോണ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.