ചില സമയത്ത് മെസ്സി മികച്ച ക്യാപ്റ്റനായിരുന്നില്ല: വിശദീകരിച്ച് റാക്കിറ്റിച്ച്

സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം 6 വർഷക്കാലം കളിച്ചിട്ടുള്ള ക്രൊയേഷ്യൻ താരമാണ് ഇവാൻ റാക്കിറ്റിച്ച്. 2014 മുതൽ 2020 വരെയാണ് റാക്കിറ്റിച്ച് ബാഴ്സലോണയിൽ ഉണ്ടായിരുന്നത്.മെസ്സി വർഷക്കാലമായിരുന്നു ബാഴ്സയുടെ ക്യാപ്റ്റൻ സ്ഥാനം അണിഞ്ഞിരുന്നത്. 2018 മുതൽ 2021 വരെയാണ് മെസ്സി ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നത്.

2018-ൽ ഇനിയേസ്റ്റ ക്ലബ്ബ് വിട്ടതോട് കൂടിയാണ് ലയണൽ മെസ്സി ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയത്.എന്നാൽ ചില സമയത്ത് മെസ്സി മികച്ച ക്യാപ്റ്റനായിരുന്നില്ല എന്നുള്ള കാര്യം റാക്കിറ്റിച്ച് പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണമായി കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നത്,മെസ്സിക്ക് മറ്റു താരങ്ങൾ എന്ത് ചെയ്യണം എന്നുള്ളത് പറഞ്ഞ് പ്രതിഫലിപ്പിക്കാനാവാത്തതാണെന്നും റാക്കിറ്റിച്ച് പറഞ്ഞു.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. മെസ്സിക്ക് അസാധ്യമായത് ഒന്നുമില്ല. മെസ്സി മനസ്സുവെച്ചാൽ അദ്ദേഹത്തിന് ലോകത്തെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് താരമാവാനും സാധിക്കും. പക്ഷേ ചില സമയത്ത് മെസ്സി മികച്ച ക്യാപ്റ്റനല്ല. അതായത് നമ്മൾ എന്ത് ചെയ്യണം എന്നത് ചില സമയത്ത് പറഞ്ഞ് പ്രതിഫലിപ്പിക്കാൻ മെസ്സിക്ക് സാധിക്കാറില്ല.പക്ഷേ അതുല്യമായ, വളരെ വ്യത്യസ്തനായ ഒരു ക്യാപ്റ്റനാണ് ” ഇതാണ് റാക്കിറ്റിച്ച് പറഞ്ഞിട്ടുള്ളത്.

നിലവിൽ ഈ രണ്ട് താരങ്ങളും യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിട്ടുണ്ട്.റാക്കിറ്റിച്ച് സൗദി അറേബ്യൻ ക്ലബ് ആയ അൽ ഷബാബിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ലയണൽ മെസ്സി അമേരിക്കൻ ക്ലബ് ആയ ഇന്റർമയാമിയുടെ താരമാണ് നിലവിൽ.

Leave a Reply

Your email address will not be published. Required fields are marked *