ചാവിയുടെ യു-ടേൺ, പ്രതികരിച്ച് കാർലോ ആഞ്ചലോട്ടി
ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നത് പരിശീലകനായ ചാവി തന്നെ സ്ഥിരീകരിച്ചിരുന്നു.വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ വലിയ തോൽവി ഏറ്റുവാങ്ങിയതോടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. എന്നാൽ അതിനു ശേഷം ബാഴ്സലോണ തകർപ്പൻ പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ചാവിയെ നിലനിർത്തണം എന്നുള്ള ആവശ്യം ഉയർന്നിരുന്നു.
കഴിഞ്ഞദിവസം ബാഴ്സലോണ പ്രസിഡന്റ് ചാവിയുമായി കൂടിക്കാഴ്ച നടത്തുകയും ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.അങ്ങനെ ചാവി ബാഴ്സലോണയിൽ തന്നെ തുടരാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ചാവിയുടെ യു-ടേൺ ശരിയായ തീരുമാനമാണെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Carlo Ancelotti:
— ESPN FC (@ESPNFC) April 25, 2024
"I think Xavi has done a good job at Barca. … It seems to me to be the correct decision to stay. We have to respect that people can change their opinion. It's not in writing. How many times have I changed opinion in my career? It's allowed."
Respect ❤️🤝 pic.twitter.com/ueJaZIRaPv
“ചാവി ബാഴ്സലോണയിൽ മികച്ച രൂപത്തിലാണ് കാര്യങ്ങൾ ചെയ്യുന്നത്. അദ്ദേഹം തുടരാൻ തീരുമാനിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ശരിയായ ഒരു തീരുമാനമാണ്.ആളുകൾ അവരുടെ അഭിപ്രായം മാറ്റുന്നതിനെ നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്.അത് എഴുതപ്പെട്ടത് ഒന്നുമല്ലല്ലോ. ഞാൻ എന്റെ കരിയറിൽ എത്രയോ തവണ എന്റെ അഭിപ്രായങ്ങൾ മാറ്റിയിട്ടുണ്ട്.അത് അനുവദിക്കപ്പെട്ട ഒരു കാര്യമാണ്,ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ എൽക്ലാസിക്കോ മത്സരത്തിൽ ചാവിയെ പരാജയപ്പെടുത്താൻ ആഞ്ചലോട്ടിക്ക് സാധിച്ചിരുന്നു. ഇതോടുകൂടി കിരീടം ഉറപ്പിക്കാനും ഇപ്പോൾ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്.