ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നത്: ലാലിഗ വിട്ട് പിഎസ്ജിലെത്തിയ സൂപ്പർ താരം പറയുന്നു!

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ സ്വന്തമാക്കാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. അതിന്റെ ഏറ്റവും ഒടുവിലായിരുന്നു പിഎസ്ജി സ്പാനിഷ് താരമായ കാർലോ സോളറേ സ്വന്തമാക്കിയത്. ലാലിഗ ക്ലബ്ബായ വലൻസിയക്ക് 23 മില്യൺ യുറോയാണ് താരത്തിന് വേണ്ടി പിഎസ്ജി നൽകിയിട്ടുള്ളത്.

ഏതായാലും എന്തുകൊണ്ടാണ് ലാലിഗ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത് എന്ന ചോദ്യത്തിന് ഇദ്ദേഹം മറുപടി നൽകിയിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടി പോരടിക്കാൻ വേണ്ടിയാണ് താൻ പാരീസിലേക്ക് വന്നിട്ടുള്ളത് എന്നാണ് സോളർ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ AS നോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.സോളറുടെ വാക്കുകൾ ഇങ്ങനെയാണ്.

” സ്വയം ഇംപ്രൂവ് ആവാനുള്ള എബിലിറ്റി എനിക്ക് എപ്പോഴും ഉണ്ടായിരുന്നു.ഞാൻ പാരീസിലേക്ക് വന്നിട്ടുള്ളത് ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടി പോരാടാനാണ്.ഈ കഴിഞ്ഞ രണ്ട് ആഴ്ചകൾ നല്ലതായിരുന്നു. എല്ലാ കാര്യത്തിലും എന്നെ സഹായിക്കുന്ന അസാധാരണമായ ആളുകളെയാണ് ഞാൻ ഇവിടെ പരിചയപ്പെട്ടത്.ഞാൻ വളരെയധികം സന്തോഷവാനാണ്.ഈ അൾട്രാസ്‌ ആരാധകർക്ക് മുന്നിൽ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കളിക്കുക എന്നുള്ളത് അത്ഭുതകരമായ ഒരു അനുഭവമാണ്.ഞാൻ യുവന്റസിനെതിരെയാണ് എന്റെ അരങ്ങേറ്റം കുറിച്ചത്. ആ അന്തരീക്ഷം അസാധാരണമായിരുന്നു. ഞാൻ എത്തിയിട്ടുള്ളത് ഒരു വലിയ ക്ലബ്ബിലേക്കാണ്.യൂറോപ്പിന്റെ ലീഡറാണ് പിഎസ്ജി.എല്ലാം വെട്ടിപ്പിടിക്കാൻ അവർ ആഗ്രഹിക്കുന്നു ” ഇതാണ് സോളർ പറഞ്ഞിട്ടുള്ളത്

മധ്യനിരതാരമായ സോളർക്ക് ലീഗ് വണ്ണിൽ ഒരു മത്സരം മാത്രമാണ് കളിക്കാൻ സാധിച്ചിട്ടുള്ളത്. എന്നാൽ ടീമിൽ റൊട്ടേഷൻ ഉണ്ടാകുമെന്നുള്ളത് പിഎസ്ജി പരിശീലകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ അവസരങ്ങൾ സോളർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *