ചാമ്പ്യൻസ് ലീഗാണെന്റെ ലക്ഷ്യം :പ്രഖ്യാപിച്ച് റോക്ക്!
ബ്രസീലിയൻ യുവ സൂപ്പർതാരമായ വിറ്റോർ റോക്ക് ഇപ്പോൾ ബാഴ്സലോണയുടെ താരമായി കഴിഞ്ഞു.അദ്ദേഹം കഴിഞ്ഞ ദിവസം ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്. അധികം വൈകാതെ റോക്ക് ബാഴ്സലോണയിൽ അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലിയ പ്രതീക്ഷകളാണ് ഇപ്പോൾ ഈ ഒരു യുവതാരത്തിൽ വെച്ച് പുലർത്തപ്പെടുന്നത്.
ഏതായാലും ബാഴ്സലോണയിൽ എത്തിയതിന് പിന്നാലെ ഒരു അഭിമുഖം ഈ ബ്രസീലിയൻ താരം നൽകിയിരുന്നു. ഒരുപാട് കാര്യങ്ങളെക്കുറിച്ച് റോക്ക് സംസാരിച്ചിട്ടുണ്ട്. ബാഴ്സലോണക്കൊപ്പമുള്ള തന്റെ ഏറ്റവും വലിയ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം ആണെന്ന് റോക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ഒരു ആഗ്രഹമാണ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്.റോക്കിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🤝 Vitor Roque meeting his new teammates! pic.twitter.com/wf9tS51P0g
— FC Barcelona (@FCBarcelona) December 29, 2023
” ബാഴ്സലോണകൊപ്പം സാധ്യമാകുന്നത് എല്ലാം എനിക്ക് സ്വന്തമാക്കണം.ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായ ഇവിടെ പഠിക്കാനും ആസ്വദിക്കാനും ആണ് ഞാൻ ശ്രമിക്കുക. ലാലിഗയിൽ എപ്പോഴും ഒന്നാം സ്ഥാനത്ത് തുടരണം. കൂടാതെ ചാമ്പ്യൻസ് ലീഗ് കിരീടവും നേടണം.അതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം.ടീമിനെ സഹായിക്കാൻ വേണ്ടി ഞാൻ പരമാവധി ശ്രമിക്കും. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കണം ” ഇതാണ് റോക്ക് പറഞ്ഞിട്ടുള്ളത്.
എഫ്സി ബാഴ്സലോണ തങ്ങളുടെ അടുത്ത മത്സരത്തിൽ ലാസ് പാൽമസിനെയാണ് നേരിടുക.ജനുവരി അഞ്ചാം തീയതിയാണ് ഈ മത്സരം നടക്കുക. ആ മത്സരത്തിൽ റോക്ക് തന്റെ അരങ്ങേറ്റം കുറിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.