ചവിട്ടി പുറത്തിടും :റയൽ മാഡ്രിഡിന് മുന്നറിയിപ്പുമായി ആർതുറോ വിദാൽ!
ഈ സീസണിലെ കോപ്പ ലിബർട്ടഡോറസ് കിരീടം നേടിയത് ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയായിരുന്നു. മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പരാനെൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഫ്ലമെങ്കോ കോപ്പാ കിരീടം നേടിയത്.ഇതോടുകൂടി ക്ലബ്ബ് വേൾഡ് കപ്പിന് യോഗ്യത അവർ കരസ്ഥമാക്കുകയും ചെയ്തു.
യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനെ ക്ലബ് വേൾഡ് കപ്പിൽ ഫ്ലമെങ്കോക്ക് നേരിടേണ്ടി വന്നേക്കും.ചിലിയൻ സൂപ്പർതാരമായ ആർതുറോ വിദാൽ നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെങ്കോക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.കോപ ലിബർട്ടഡോറസ് വിജയാഘോഷത്തിനിടെ അദ്ദേഹം റയൽ മാഡ്രിഡിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
😳 Arturo Vidal desafía al Real Madrid de cara al Mundial de Clubes: "Os vamos a romper el c***" https://t.co/BGQ0way0iP
— MARCA (@marca) November 1, 2022
We are going to kick your a**! എന്ന പദപ്രയോഗമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.അതായത് നിങ്ങളെ ചവിട്ടി പുറത്തിടും എന്നാണ് അദ്ദേഹം റയലിനോട് പറഞ്ഞിട്ടുള്ളത്.മുമ്പ് റയൽ മാഡ്രിഡിന്റെ ചിരവൈരികളായ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് വിദാൽ.2018 നും 2020നും ഇടയിൽ 96 മത്സരങ്ങളായിരുന്നു ഇദ്ദേഹം ബാഴ്സക്ക് വേണ്ടി കളിച്ചിരുന്നത്.
മാത്രമല്ല അതിനുശേഷം ഇന്റർ മിലാനിൽ കളിച്ചിരുന്ന സമയത്തും വിദാൽ റയലിനെതിരെ കളിച്ചിരുന്നു.ഒരു മത്സരത്തിൽ അദ്ദേഹത്തിന് റെഡ് കാർഡ് വഴങ്ങേണ്ടി വരികയും ചെയ്തിരുന്നു.ഏതായാലും താരത്തിന്റെ ഈ വെല്ലുവിളി എന്താവുമെന്നുള്ളതാണ് ആരാധകർ നോക്കുന്ന കാര്യം.