ചരിത്രത്തിലെ 45 ആമത്തെ താരം,വിറ്റോർ റോക്ക് ബാഴ്സലോണയിൽ എത്തി!
ബ്രസീലിയൻ യുവ പ്രതിഭയായ വിറ്റോർ റോക്കിനെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. താരത്തിന് ഇപ്പോഴാണ് 18 വയസ്സ് പൂർത്തിയായത്. പിന്നാലെ ബാഴ്സ ക്ലബ്ബിലേക്ക് അദ്ദേഹത്തെ കൊണ്ടുവരികയും ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹം ബാഴ്സയുടെ ട്രെയിനിങ് ക്യാമ്പിൽ എത്തിയിട്ടുണ്ട്. അതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ എഫ്സി ബാഴ്സലോണ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ബാഴ്സലോണ തങ്ങളുടെ ചരിത്രത്തിൽ സ്വന്തമാക്കുന്ന 45 ആമത്തെ ബ്രസീലിയൻ താരമാണ് വിറ്റോർ റോക്ക് ഇതിനു മുൻപ് 44 ബ്രസീലിയൻ താരങ്ങൾ ബാഴ്സലോണയുടെ ഭാഗമായിട്ടുണ്ട്.1905-ൽ ഗോൾകീപ്പറായ ജാഗുറേ ബെസേറയാണ് ബാഴ്സലോണയിൽ എത്തിയ ആദ്യത്തെ ബ്രസീലുകാരൻ. അതിപ്പോൾ വിറ്റോർ റോക്കിൽ എത്തിനിൽക്കുന്നു.
ബാഴ്സലോണയിൽ തിളങ്ങാൻ കഴിഞ്ഞിട്ടുള്ള ബ്രസീലിയൻ താരങ്ങൾ നിരവധിയാണ്. എടുത്തു പറയേണ്ട താരങ്ങളാണ് ഇവാരിസ്റ്റോ ഡി മസേഡോ,റൊമാരിയൊ,റൊണാൾഡോ നസാരിയോ,റിവാൾഡോ,റൊണാൾഡീഞ്ഞോ,ജൂലിയാനോ ബെല്ലേറ്റി,സിൽവിഞ്ഞോ,എഡ്മിൽസൺ,ഡാനി ആൽവസ്, നെയ്മർ ജൂനിയർ എന്നിവരൊക്കെ.ബാഴ്സയിൽ ചരിത്രങ്ങൾ തീർക്കാൻ ഈ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.ബാക്കിയുള്ള ബ്രസീലിയൻ താരങ്ങളെ കൂടി നമുക്കൊന്ന് പരിശോധിക്കാം.
🎬 Vitor Roque's first day in Barcelona! pic.twitter.com/ur9p0ULO12
— FC Barcelona (@FCBarcelona) December 27, 2023
Lucidio da Silva, Marinho, Fausto Dos Santos, Francisco Chicao, Liert Rosa da Silva, Walter Machado da Silva, Mario Marinho, Cleo, Bio, Roberto Dinamita, Aloísio, D’Marcellus Machado, Giovanni, Sony Anderson, Thiago Motta , Rochemback, Marcelo Anderson, Geovanni Deiberson, Keirrison, Henrique, Maxwell, Adriano, Rafinha, Douglas, Marlon, Paulinho, Malcom, Coutinho, Neto, Arthur Melo, Emerson Royal, Matheus Fernandes and Raphinha.
ഏതായാലും വിറ്റോർ റോക്കിന് ബാഴ്സയിൽ തിളങ്ങാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബാഴ്സക്ക് അത് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു സന്ദർഭം കൂടിയാണിത്.