ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് റയൽ മാഡ്രിഡാണ്, അത് ഭാഗ്യം കൊണ്ടല്ല:ക്രിസ്റ്റ്യാനോ വിശദീകരിക്കുന്നു
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉള്ള ക്ലബ്ബ് റയൽ മാഡ്രിഡാണ്.15 തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാലിഗ കിരീടങ്ങൾ ഉള്ള ക്ലബ്ബ് റയൽ മാഡ്രിഡ് തന്നെയാണ്. 36 സ്പാനിഷ് ലീഗ് കിരീടങ്ങളാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.നിലവിലെ ലാലിഗ കിരീട ജേതാക്കളും ചാമ്പ്യൻസ് ലീഗ് ജേതാക്കളും റയൽ മാഡ്രിഡ് തന്നെയാണ്.
റയലിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ യൂട്യൂബ് ചാനലിൽ പുതുതായി നൽകിയ അഭിമുഖത്തിൽ റയൽ മാഡ്രിഡിനെ കുറിച്ച് നിരവധി കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ആയ കാലത്തെയും മികച്ച ക്ലബ്ബ് റയൽ മാഡ്രിഡ് ആണ് എന്ന് പറഞ്ഞ ക്രിസ്റ്റ്യാനോ അത് ഭാഗ്യം കൊണ്ടല്ല എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” റയൽ മാഡ്രിഡ് ഇപ്പോഴും മികച്ച ടീമാണ്. സമ്മർദ്ദ ഘട്ടങ്ങളിൽ ഒരിക്കൽ പോലും അവർ പതറാറില്ല.അവർ തിരക്ക് കാണിക്കാറുമില്ല. അതുകൊണ്ടുതന്നെ പലരും പറയുന്നത് റയൽ മാഡ്രിഡ് വലിയ ഭാഗ്യമുള്ളവരാണ് എന്നാണ്.എന്നാൽ അത് ഭാഗ്യമല്ല.ഇത്തരം ഘട്ടങ്ങളെ അതിജീവിക്കാൻ തയ്യാറായവരാണ് അവർ.ബെർണാബുവിന് വളരെ വ്യത്യസ്തമായ ഓറ തന്നെയുണ്ട്. അവിടുത്തെ എനർജി വ്യത്യസ്തമാണ്.റയൽ മാഡ്രിഡ് മത്സരത്തിന്റെ അവസാനങ്ങളിൽ ഗോളടിക്കും. സമ്മർദ്ദത്തെ തരണം ചെയ്യാൻ കഴിവുണ്ട് ആയതുകൊണ്ടാണ് അത്. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീം റയൽ മാഡ്രിഡ് ആണ്. ഇപ്പോൾ അവിടെ എംബപ്പേയുമുണ്ട്.ഒരു മികച്ച ടീം തന്നെയാണ് അവർ.കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാകുമോ എന്നുള്ളതൊന്നും എനിക്കറിയില്ല. പക്ഷേ ഏറ്റവും മികച്ച ക്ലബ്ബുകളിൽ മുൻപന്തിയിൽ അവർ തന്നെ ഉണ്ടാകും ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. 450 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. നിരവധി ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ബാലൺഡി’ഓർ പുരസ്കാരങ്ങളും റയൽ മാഡ്രിഡിൽ വച്ചുകൊണ്ട് താരം സ്വന്തമാക്കിയിട്ടുണ്ട്. റയലിന്റെ ഇതിഹാസങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.