ഗർനാച്ചോയെ സ്വന്തമാക്കണം,ക്രിസ്റ്റ്യാനോ റൊണാൾഡോ പ്ലാനുമായി പെരസ്!

2009ലായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.റയലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച സൈനിങ്ങുകളിൽ ഒന്നായിരുന്നു അത്. സാന്റിയാഗോ ബെർണാബുവിൽ റെക്കോർഡ് കാണികൾക്ക് മുന്നിലാണ് അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അവതരിപ്പിക്കപ്പെട്ടത്. ആ റെക്കോർഡ് ഇന്നും തകർക്കാൻ ആർക്കും തന്നെ സാധിച്ചിട്ടില്ല.

ഈ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരമാണ് അലജാൻഡ്രോ ഗർനാച്ചോ. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് ഈ അർജന്റൈൻ സൂപ്പർ താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡിന് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഗർനാച്ചോ.ഇക്കാര്യം ഈ താരം തന്നെ പറഞ്ഞിരുന്നു.ഈ 21കാരനായ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് താല്പര്യമുണ്ട്. അവരുടെ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസിന് വളരെയധികം ഇഷ്ടമുള്ള ഒരു താരം കൂടിയാണ് ഗർനാച്ചോ.

താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഇപ്പോൾ പെരസ് ആരംഭിച്ചിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ സിറ്റിയുമായി ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ വേണ്ടി റയലിനൊപ്പം പെരസ് മാഞ്ചസ്റ്റർ നഗരത്തിൽ എത്തുന്നുണ്ട്. ആ സമയത്ത് ഗർനാച്ചോയുമായി കൂടിക്കാഴ്ച നടത്താൻ പെരസ് ഉദ്ദേശിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ,അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് എന്നിവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ താരത്തെ സ്വന്തമാക്കാൻ പെരസിന്റെ കയ്യിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്ലാൻ ആണെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് റൊണാൾഡോയെ യുണൈറ്റഡിൽ നിന്നും സ്വന്തമാക്കിയ അതേ രീതിയിൽ തന്നെ ഗർനാച്ചോയെ എത്തിക്കാനാണ് പെരസ് ഉദ്ദേശിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാക്കിയെടുത്തതിന് സമാനമായ പേരും പ്രശസ്തിയും ഉണ്ടാക്കിയെടുക്കാൻ റയൽ മാഡ്രിഡിൽ വച്ച് സഹായിക്കാം എന്നാണ് പെരസ് ഈ അർജന്റൈൻ താരത്തിന് വാഗ്ദാനം ചെയ്യുക.പക്ഷേ താരം യുണൈറ്റഡ് വിടുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അദ്ദേഹം ഇപ്പോൾ യുണൈറ്റഡിൽ ഹാപ്പിയാണ്.ഈ സമ്മറിൽ അദ്ദേഹം റയലിൽ എത്താൻ സാധ്യത കുറവാണ്. പക്ഷേ ഭാവിയിൽ അദ്ദേഹം റയൽ മാഡ്രിഡ് ജേഴ്സി അണിയാനുള്ള സാധ്യതകൾ ഇപ്പോൾ വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *