ഗ്രീൻവുഡ് മരിക്കട്ടെ ചാന്റ്,ഒസാസുനക്ക് പണി വരുന്നു!

ഇന്നലെ സ്പാനിഷ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഗെറ്റാഫെക്ക് സാധിച്ചിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഒസാസുനയെ അവർ പരാജയപ്പെടുത്തിയത്. യുവ സൂപ്പർ താരമായ മേസോൺ ഗ്രീൻവുഡ് ഈ മത്സരത്തിൽ ഗെറ്റാഫെക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിന്റെ 77ആം മിനിട്ടിലായിരുന്നു അദ്ദേഹം പകരക്കാരനായി കൊണ്ട് കളിക്കളത്തിലേക്ക് എത്തിയിരുന്നത്.

ഗെറ്റാഫെ വിജയഗോൾ നേടിയപ്പോൾ അതിൽ പങ്കാളിയാവാൻ ഗ്രീൻവുഡിന് സാധിച്ചിരുന്നു. ദീർഘകാലത്തെ ഇടവേളക്ക് ശേഷമാണ് താരം ഇപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.എന്നാൽ ഒരു മോശം അനുഭവം താരത്തിന് നേരിടേണ്ടി വന്നിരുന്നു.ഒസാസുന ആരാധകർ അദ്ദേഹത്തിനെതിരെ ചാന്റ് മുഴക്കുകയായിരുന്നു.ഗ്രീൻവുഡ് മരിക്കട്ടെ എന്നായിരുന്നു അവരുടെ ചാന്റ്.

പക്ഷേ ഇതിപ്പോൾ വിവാദമായിട്ടുണ്ട്.ഈ വിഷയത്തിൽ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. ആരാധകർ ചെയ്ത പ്രവർത്തിക്ക് ഒസാസുനക്കെതിരെ നടപടി ഉണ്ടായേക്കും എന്നുള്ള കാര്യം സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഒസാസുന കോച്ച് ഇതിനോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.ഗ്രീൻവുഡിന് സംഭവിച്ചത് യോജിക്കാനാവാത്ത കാര്യമാണെന്നും എന്നാൽ സംസാരിക്കുമ്പോൾ എല്ലാ ചാന്റുകളെ കുറിച്ചും സംസാരിക്കണം എന്നുമാണ് ഒസാസുന പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.

അതായത് ഒസാസുനയെ അധിക്ഷേപിച്ചുകൊണ്ടുള്ള ചാന്റുകൾ ഗെറ്റാഫെ ആരാധകരും മുഴക്കിയിരുന്നു. അതിനെതിരെ നടപടി വേണമെന്നാണ് ഈ പരിശീലകന്റെ ആവശ്യം. ഏതായാലും ഗ്രീൻവുഡിന് ഗംഭീര വരവേൽപ്പായിരുന്നു ഗെറ്റാഫെ ആരാധകർ നൽകിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ജേഴ്സി വിറ്റഴിഞ്ഞത് ഗ്രീൻവുഡിന്റെ ജേഴ്സിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *