ഗ്രീസ്‌മാൻ ഫോമിലേക്ക് തിരിച്ചെത്തി, കൂമാന് ആശ്വാസം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ വിയ്യാറയലിനെ കീഴടക്കിയത്. ഈ ജയത്തിന് ബാഴ്സ നന്ദി പറയേണ്ടത് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാനോടാണ്. താരത്തിന്റെ ഇരട്ടഗോളുകളാണ് ബാഴ്സക്ക് നിർണായകവിജയം നേടികൊടുത്തത്.മത്സരത്തിന്റെ 28,35 മിനുട്ടുകളിലാണ് ഗ്രീസ്‌മാൻ വല ചലിപ്പിച്ചത്.മിങ്കേസയുടെ പാസിൽ നിന്നും ഗ്രീസ്‌മാൻ നേടിയ ആദ്യഗോൾ അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണ്. താരം നേടിയ രണ്ടാം ഗോൾ അദ്ദേഹത്തിന്റെ ശ്രദ്ധയുടെയും ഫലമാണ്. ഏതായാലും താരം ഫോം വീണ്ടെടുത്തത് ബാഴ്‌സക്കും കൂമാനും ആശ്വാസം നൽകുന്നതാണ്. ഗ്രീസ്‌മാനെ പോലെയുള്ള താരങ്ങളെയാണ് ബാഴ്സക്കാവിശ്യമെന്ന് മത്സരശേഷം കൂമാൻ പ്രസ്താവിച്ചിരുന്നു.
We're seeing the best of Griezmann now 🔝https://t.co/lnY0wdqA2e pic.twitter.com/XEKY0igF9i
— MARCA in English (@MARCAinENGLISH) April 25, 2021
ഗ്രീസ്മാനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച ആഴ്ച്ചയാണ് കടന്നു പോവുന്നത്.തുടർച്ചയായ മൂന്നാം മത്സരത്തിലും വല ചലിപ്പിക്കാൻ ഗ്രീസ്‌മാന് സാധിച്ചിട്ടുണ്ട്.കോപ്പ ഡെൽ റേ ഫൈനലിൽ അത്ലറ്റിക്ക് ക്ലബ്ബിനെതിരെ ഗ്രീസ്‌മാൻ ഗോൾ നേടിയിരുന്നു.അതിന് ശേഷം ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിലും ഗ്രീസ്‌മാൻ ഗോൾ നേടി.ഈ ലീഗിൽ ഇതുവരെ ഗ്രീസ്‌മാൻ 11 ഗോളുകളും 6 അസിസ്റ്റുകളും നേടിക്കഴിഞ്ഞു.ഈ സീസണിലെ മൂന്നാം ഡബിളാണ് ഗ്രീസ്‌മാൻ ഇന്നലെ നേടിയത്.ഗ്രനാഡക്കെതിരെയും സൂപ്പർ കോപ്പയിൽ അത്ലറ്റിക്കിനെതിരെയുമാണ് ഗ്രീസ്‌മാൻ ഈ സീസണിൽ ഇരട്ടഗോളുകൾ നേടിയിട്ടുള്ളത്. ഏതായാലും താരം ഈ ഫോം തുടരുകയാണെങ്കിൽ ബാഴ്‌സക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാവും.
🗣 "We need players like Griezmann" 🤩https://t.co/D6d852kt3G pic.twitter.com/36ms87J7Kn
— MARCA in English (@MARCAinENGLISH) April 25, 2021