ഗ്രീസ്‌മാൻ കഠിനാദ്ധ്യാനി, ശക്തമായി തിരിച്ചു വരും;പിന്തുണയുമായി സഹതാരം
ബാഴ്സലോണ സൂപ്പർ സ്ട്രൈക്കെർ അന്റോയിൻ ഗ്രീസ്‌മാന് പിന്തുണയുമായി സഹതാരം ക്ലമന്റ് ലെങ്ലെറ്റ്. അദ്ദേഹം കഠിനാദ്ധ്യാനം ചെയ്യുന്നുണ്ടെന്നും വൈകാതെ തന്നെ അദ്ദേഹത്തിന് നല്ല രീതിയിൽ തിരിച്ചു വരാനാവുമെന്നാണ് കരുതുന്നതെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം ലെ പാരീസിയന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സഹതാരത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. അവസാനമായി താരം കളിച്ച ഏഴ് മത്സരങ്ങളിൽ ഗോൾ നേടാൻ ഗ്രീസ്‌മാന് കഴിഞ്ഞിട്ടില്ല. ഇതോടെ വലിയ വിമർശനങ്ങളാണ് താരം നേരിടേണ്ടി വരുന്നത്. ബാഴ്‌സയിലെത്തിയ ശേഷമുള്ള ആദ്യത്തെ സീസൺ ആണ് ഗ്രീസ്‌മാന്റെത്. നിലവിൽ നാൽപ്പതിൽ പരം മത്സരങ്ങളിൽ നിന്ന് പതിനാലു ഗോളുകൾ താരം നേടിയിട്ടുണ്ട്. നിറം മങ്ങിയതോടെ സെൽറ്റ വിഗോക്കെതിരായ ആദ്യഇലവനിൽ നിന്ന് താരത്തിന് സ്ഥാനം നഷ്ടമായിരുന്നു.
Antoine Griezmann knows he can do better at Barcelona, says Clement Lenglet https://t.co/4atWvIspbQ
— Barça Blaugranes (@BlaugranesBarca) June 30, 2020
” വളരെ നല്ല രീതിയിലാണ് ഡ്രസിങ് റൂമുമായി ഗ്രീസ്‌മാൻ ഇടപഴകുന്നത്. സത്യത്തിൽ അവിടെ യാതൊരു വിധ പ്രശ്നങ്ങളുമില്ല. കളിക്കളത്തിൽ കൂടുതൽ നന്നായി ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. ഒരിക്കലും അദ്ദേഹത്തിന്റെ സ്റ്റാറ്റസ് ഞങ്ങൾ മറക്കുന്നില്ല. പതിനാലു ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞിട്ടുണ്ട്. ആദ്യസീസണിനെ സംബന്ധിച്ച് ഇത് മോശമല്ലാത്ത കണക്കുകളാണ്. തീർച്ചയായും ഞങ്ങൾക്ക് അദ്ദേഹത്തെ ആവിശ്യമുണ്ട്. പരിശീലനവേളകളിലൊക്കെ കഠിനമായി അധ്വാനിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഗ്രീസ്‌മാൻ. അദ്ദേഹത്തിന് ഇമ്പ്രൂവ് ചെയ്യാൻ കഴിയും. മാത്രമല്ല ബാഴ്സയിൽ വളരെ നല്ല രീതിയിൽ തന്നെ താരത്തിന് കളിക്കാൻ കഴിയുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയങ്ങളുമില്ല ” ലെങ്ലെറ്റ് അഭിമുഖത്തിൽ പറഞ്ഞു.
💬 Lenglet: "Griezmann is well integrated in the dressing room, there really is no problem. On the pitch, he himself knows he can do better. But we must not forget his statistics. He has still scored 14 goals and created several assists." #fcblive [le parisien] pic.twitter.com/JrIYuTOYuN
— Mouhamed Barça 🇸🇳 (@Mouhame18484951) June 30, 2020