ഗ്രീസ്‌മാൻ അത്ലറ്റിക്കോയിലെത്തുമോ? സിമയോണി പറയുന്നു!
സൂപ്പർ താരം ഗ്രീസ്‌മാൻ എഫ്സി ബാഴ്സലോണ വിട്ടു കൊണ്ട് തന്റെ മുൻ ക്ലബായ അത്ലറ്റിക്കോയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ ഈയിടെ പുറത്ത് വന്നിരുന്നു.സോൾ നിഗസിനെ ഉൾപ്പെടുത്തി കൊണ്ടുള്ള സ്വേപ് ഡീലിന് ബാഴ്‌സയും അത്ലറ്റിക്കോയും ശ്രമിക്കുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. ഇപ്പോഴിതാ ഈ റൂമറുകളോട് പ്രതികരിച്ചിരിക്കുകയാണ് അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണി. ഗ്രീസ്‌മാന് ബാഴ്‌സലോണയിൽ തന്നെ തിളങ്ങാനാവുമെന്നാണ് സിമയോണി പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്കക്ക് സിമയോണി ഇന്റർവ്യൂ നൽകിയിരുന്നു. ഇതിലാണ് ഗ്രീസ്‌മാനെ കുറിച്ച് പരിശീലകൻ മനസ്സ് തുറന്നത്.
Simeone on Griezmann's future: I hope he is a success at Barcelona https://t.co/lnsK8FTpnU
— SPORT English (@Sport_EN) July 21, 2021
” സ്പോർട്ടിങ് ബന്ധത്തേക്കാളുപരി എനിക്ക് വളരെ നല്ല ബന്ധമാണ് ഗ്രീസ്മാനുമായുള്ളത്.അത്ലറ്റിക്കോക്ക് വേണ്ടി അദ്ദേഹം ഒരുപാട് നൽകിയിട്ടുണ്ട്.അതിനുമപ്പുറം അദ്ദേഹം നല്ല രീതിയിൽ ബാഴ്സയിൽ മുന്നോട്ട് പോവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.ഗ്രീസ്‌മാൻ ഒരു അസാധാരണമായ താരമാണ്.ബാഴ്‌സയിൽ അദ്ദേഹത്തിന് സ്ഥിരത ഇല്ലാത്ത സീസണുകൾ ഉണ്ടായിട്ടുണ്ട്,പക്ഷേ അപ്പോഴും ഭേദപ്പെട്ട നിലയിൽ അദ്ദേഹം ഗോളുകൾ നേടാറുണ്ട്.അത് നല്ല കാര്യമാണ്.യൂറോയിലും വേൾഡ് കപ്പിലും അത്ലറ്റിക്കോയിലെ അഞ്ച് വർഷവും നമ്മൾ കണ്ട അതേ ഗ്രീസ്മാനെ ഇനിയും കാണാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ബാഴ്‌സയിൽ അദ്ദേഹം തന്റെ ഫോം കണ്ടെത്തണമെന്ന് തന്നെയാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.നിലവിൽ അത്ലറ്റിക്കോക്ക് ഒരു സ്ട്രൈക്കറേ ആവിശ്യമുണ്ട്.ഗ്രീസ്‌മാൻ വരുന്നില്ല എങ്കിൽ ആ സ്ഥാനത്തേക്ക് മറ്റൊരാൾ വരും.അതൊക്കെ ക്ലബാണ് തീരുമാനിക്കേണ്ടത്.ഞങ്ങൾ ഒരുപാട് താരങ്ങളെ കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. ടീമിനുള്ളിലെ മത്സരങ്ങൾ വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ ഉള്ളത് ” സിമയോണി പറഞ്ഞു.