ഗ്രീസ്‌മാന് പരിക്ക്, സീസണിലെ മത്സരങ്ങൾ നഷ്ടമായേക്കും
ബാഴ്‌സലോണ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാന് പരിക്കുള്ള കാര്യം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരത്തിന്റെ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ബാഴ്സ ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ഈ സീസണിലെ ലാലിഗ ഇനി അവശേഷിക്കുന്ന മത്സരങ്ങളിൽ താരത്തിന്റെ സേവനം ബാഴ്സക്ക് ലഭ്യമായേക്കില്ല എന്നാണ് സൂചനകൾ lതാരത്തിന്റെ വലതുകാലിന് മസിൽ ഇഞ്ചുറി എന്നാണ് ബാഴ്സ അറിയിച്ചിരിക്കുന്നത്. താരം പരിക്കിൽ നിന്ന് മുക്തനാവാൻ എത്ര സമയം പിടിക്കുമെന്ന് ബാഴ്സ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉടൻ തന്നെ തിരിച്ചു വരാനുള്ള സാധ്യതകൾ കുറവാണ്. ഇന്നലെ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
❗[LATEST NEWS] Tests this morning have shown that Antoine Griezmann has a quadriceps muscle injury in his right leg. He is not available for selection and the evolution of the injury will condition his availability.https://t.co/G7caKZS9Io pic.twitter.com/7jxrypVRsj
— FC Barcelona (@FCBarcelona) July 12, 2020
ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ റയൽ വല്ലഡോലിഡിനെ കീഴടക്കിയിരുന്നു. മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷം അസ്വസ്ത്ഥ അനുഭവപ്പെട്ട ഗ്രീസ്‌മാനെ പിൻവലിച്ച് സുവാരസിനെ സെറ്റിയൻ കളത്തിലേക്കിറക്കിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടന്ന പരിശോധനക്ക് ശേഷമാണ് പരിക്കിന്റെ ആഴം വ്യക്തമായത്. ലാലിഗയിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമേ ബാഴ്സക്ക് അവശേഷിക്കുന്നുള്ളൂ. അതേ സമയം നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ താരത്തിന് തിരിച്ചു വരാൻ കഴിയുമോ എന്നാണ് ആരാധകർ നോക്കുന്നത്. ഏതായാലും മികച്ച ഫോം കണ്ടെത്താതെ വിഷമിക്കുന്ന ബാഴ്‌സക്ക് ഒരർത്ഥത്തിൽ താരത്തിന്റെ പരിക്ക് തിരിച്ചടിയാണ്.
Fresh Barcelona blow for Griezmann as thigh injury rules forward out of LaLiga title race https://t.co/GZl9LqRKit
— The Sun Football ⚽ (@TheSunFootball) July 12, 2020