ഗ്രീസ്‌മാന്റെ ഭാവി ബന്ധപ്പെട്ടു കിടക്കുന്നത് ക്രിസ്റ്റ്യാനോയുമായി? റിപ്പോർട്ട്‌!

സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാൻ ബാഴ്‌സയിൽ തുടരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ല. സാമ്പത്തികമായ പ്രശ്നങ്ങൾ കാരണം ഗ്രീസ്മാനെ വിൽക്കുമെന്ന് തന്നെയാണ് പലരും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ സ്പോർട്ട് ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്. അതായത് ഗ്രീസ്‌മാന്റെ ഭാവി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തൽ.ഇതിനുള്ള കാരണവും അവർ വ്യക്തമാക്കുന്നുണ്ട്.

നിലവിൽ അടുത്ത വർഷം വരെയാണ് ക്രിസ്റ്റ്യാനോക്ക്‌ യുവന്റസുമായി കരാർ ഉള്ളത്. എന്നാൽ താരം യുവന്റസ് വിടാനുള്ള സാധ്യതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. കിലിയൻ എംബപ്പേ പിഎസ്ജി വിട്ടാൽ ഒരുപക്ഷെ ക്രിസ്റ്റ്യാനോയുടെ കാര്യം പിഎസ്ജി പരിഗണിക്കാൻ സാധ്യതയുണ്ട്. അങ്ങനെ റൊണാൾഡോ യുവന്റസ് വിടുകയാണെങ്കിൽ അത് ബാഴ്സക്ക്‌ ഗുണകരമാവും. എന്തെന്നാൽ റൊണാൾഡോയുടെ സ്ഥാനത്തേക്ക് യുവന്റസ് ഗ്രീസ്മാനെ എത്തിക്കാൻ ആലോചിക്കുന്നുണ്ട്. ഗ്രീസ്മാനെ വിൽക്കാനോ അതല്ലെങ്കിൽ ലോണിൽ അയക്കാനോ ബാഴ്‌സക്ക്‌ സമ്മതമാണ്. എന്തെന്നാൽ നിലവിൽ ബാഴ്‌സക്ക്‌ ഏറ്റവും ആവിശ്യം പണമാണ് എന്നാണ് സ്പോർട്ടിന്റെ വാദം.

ചുരുക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടാൽ പകരക്കാരനായി കൊണ്ട് ഗ്രീസ്മാൻ യുവന്റസിൽ എത്തുമെന്നാണ് സ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പ്രായോഗികത എത്രത്തോളമുണ്ടെന്ന് കാത്തിരുന്നു കാണേണ്ട വിഷയമാണ്. അതേസമയം ക്രിസ്റ്റ്യാനോ യുവന്റസ് വിടില്ലെന്നും അദ്ദേഹം കരാർ പുതുക്കുമെന്നും ചില ഇറ്റലിയൻ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *