ഗ്രീസ്‌മാന്റെ പ്രസ്താവന, ബാഴ്സ ഡ്രസിങ് റൂമിൽ പൊട്ടിത്തെറി !
കഴിഞ്ഞ ദിവസം നടന്ന സൂപ്പർ കോപ്പ ഫൈനലിൽ 3-2 എന്ന സ്കോറിന് അത്‌ലെറ്റിക്ക് ബിൽബാവോയോട് തോൽവി ഏറ്റുവാങ്ങി ബാഴ്‌സ കിരീടം നഷ്ടപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഇരട്ടഗോളുകൾ നേടി ഗ്രീസ്‌മാൻ മിന്നിയെങ്കിലും അതൊന്നും ജയം നേടാൻ സാധിക്കുന്നത് അല്ലായിരുന്നു. മത്സരശേഷം ഗ്രീസ്‌മാൻ ബാഴ്സയെ തന്നെ വിമർശിച്ചിരുന്നു. നല്ല രീതിയിൽ ഡിഫൻഡ് ചെയ്യാനോ നല്ല രീതിയിൽ ആശയവിനിമയം നടത്താനോ ബാഴ്‌സക്ക് സാധിച്ചില്ല എന്നാണ് ഇദ്ദേഹം പ്രസ്താവിച്ചത്. ” ഞങ്ങളുടെ പ്രതിരോധം മോശമായിരുന്നു. നല്ല രീതിയിൽ ആശയവിനിമയം നടത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. ബോൾ മൂവ് ചെയ്യുമ്പോൾ ഓടണമെങ്കിൽ ആരെങ്കിലും അലറണമായിരുന്നു. ചില സമയത്ത് അതുണ്ടായി.. ചില സമയത്ത് ഉണ്ടായില്ല ” ഇതായിരുന്നു ഗ്രീസ്‌മാന്റെ പ്രസ്താവന.
Griezmann's post-Supercopa comments reportedly causing a stir in the Barcelona dressing room https://t.co/a545aapKBl
— footballespana (@footballespana_) January 19, 2021
എന്നാൽ ഈ പ്രസ്താവന ബാഴ്സ ഡ്രസിങ് റൂമിൽ കനത്ത രോഷത്തിന് വഴി വെച്ചു എന്നാണ് അറിയാൻ കഴിയുന്നത്. സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തോൽവിയുടെ ഉത്തരവാദിത്യം ഗോൾ കീപ്പർ ടെർസ്റ്റീഗന്റെയും പ്രതിരോധനിരക്കാരുടെയും തലയിൽ കെട്ടിവെക്കാനാണ് ഗ്രീസ്‌മാൻ ശ്രമം നടത്തിയത് എന്നാണ് പലരുടെയും ആരോപണം. ഇരട്ടഗോളുകൾ നേടി എന്ന കാരണത്താൽ ഗ്രീസ്‌മാൻ പ്രതിരോധത്തെ പഴി ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നാണ് ചിലരുടെ അഭിപ്രായം. ഗ്രീസ്‌മാന്റെ ആ പ്രസ്താവന ഒട്ടും ശരിയായില്ല എന്നാണ് ഡ്രസിങ് റൂമിലെ സംസാരമെന്ന് എഎസ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ കൂമാനെതിരെയും ഗ്രീസ്‌മാന്റെ പരാമർശങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ട് എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതായാലും ഗ്രീസ്‌മാന്റെ ഈ പ്രസ്താവനയോട് പലർക്കും മുറുമുറുപ്പ് ഉണ്ട് എന്നുള്ളത് വ്യക്തമാണ്.