ഗ്രീസ്‌മാനെ കൂവി ബാഴ്‌സ ആരാധകർ, രൂക്ഷമായി പ്രതികരിച്ച് കൂമാൻ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഗെറ്റാഫെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്‌സ പരാജയപ്പെടുത്തിയിരുന്നു. മെംഫിസ് ഡീപേയും സെർജി റോബെർട്ടോയുമായിരുന്നു ബാഴ്‌സയുടെ ഗോളുകൾ നേടിയിരുന്നത്. എന്നാൽ സൂപ്പർ താരം ഗ്രീസ്മാന് ഈ സീസണിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഗോളോ ഒരു അസിസ്റ്റോ ഒരു ഷോട്ട് ഓൺ ടാർഗെറ്റോ താരത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അത്കൊണ്ട് തന്നെ ഇന്നലത്തെ മത്സരത്തിനിടെ ചില ബാഴ്‌സ ആരാധകർ താരത്തെ കൂവി വിളിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ബാഴ്‌സ പരിശീലകനായ റൊണാൾഡ് കൂമാൻ.എന്തിനാണ് സ്വന്തം താരത്തെ കൂവുന്നത് എന്നുള്ളത് തനിക്കിത് വരെ മനസ്സിലായിട്ടില്ലെന്നും ഭാഗ്യക്കുറവ് മാത്രമാണ് നിലവിൽ ഗ്രീസ്മാന് ഉള്ളത് എന്നുമാണ് കൂമാൻ അറിയിച്ചിട്ടുള്ളത്.മത്സരശേഷം കൂമാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Koeman defends Griezmann and opens the door for Riqui Puig to leave https://t.co/HVGKTHevGH
— SPORT English (@Sport_EN) August 29, 2021
” ഒരു പരിശീലകൻ എന്ന നിലയിൽ,എന്തിനാണ് സ്വന്തം താരങ്ങളെ തന്നെ കൂവുന്നത് എന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല.ഗ്രീസ്‌മാൻ ഹാർഡ് വർക്ക് ചെയ്യാത്തതിനോ, അതല്ലെങ്കിൽ മോശമായ മനോഭാവത്തിനോ വേണമെങ്കിൽ നിങ്ങൾക്ക് കൂവാം.പക്ഷേ ഗ്രീസ്മാന് മത്സരത്തിൽ മറ്റു പല ബുദ്ധിമുട്ടുകളുമാണ് ഉള്ളത്.അദ്ദേഹം നന്നായി അധ്വാനിക്കുന്നുണ്ട്.പക്ഷേ ഭാഗ്യക്കുറവാണ് പ്രശ്നം. അതിന് പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.ഇത് കേവലമൊരു മത്സരം മാത്രമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.എനിക്ക് വേണമെങ്കിൽ അദ്ദേഹത്തോട് നാല് ഗോളുകൾ ആവിശ്യപ്പെടാം.പക്ഷേ ഞങ്ങൾ അദ്ദേഹത്തിന് വേണ്ട അവസരങ്ങൾ ഒരുക്കിയിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം.എന്തൊക്കെയായാലും രണ്ടാം പകുതിയിൽ ഞങ്ങൾ ഒരുപാട് ബോളുകൾ നഷ്ടപ്പെടുത്തി കഴിഞ്ഞിരുന്നു ” കൂമാൻ പറഞ്ഞു.
നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ബാഴ്‌സ.ഇനി ഇന്റർനാഷണൽ ബ്രെക്കിന് ശേഷം സെവിയ്യക്കെതിരെയാണ് ബാഴ്‌സയുടെ മത്സരം.