ഗോൾവേട്ട തുടർന്ന് സുവാരസ്, സാലറി കൂട്ടാൻ അത്ലെറ്റിക്കോയും!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ വിട്ട് ലൂയിസ് സുവാരസ് എതിരാളികളായ അത്ലെറ്റിക്കോ മാഡ്രിഡിൽ എത്തിയത്. യഥാർത്ഥത്തിൽ ബാഴ്സ സുവാരസിനെ കയ്യൊഴിയുകയായിരുന്നു. എന്നാൽ ബാഴ്‌സ വിട്ട് അത്ലെറ്റിക്കോ മാഡ്രിഡിൽ എത്തിയിട്ടും സുവാരസിന്റെ ഗോൾവേട്ടക്ക് ഒരു ഇടിവും സംഭവിച്ചിരുന്നില്ല. താരം ഗോളടി തുടർന്നു. ഫലമായി അത്ലെറ്റിക്കോ ലാലിഗയിൽ വമ്പൻ കുതിപ്പാണ് നടത്തുന്നത്.17 മത്സരങ്ങളിൽ നിന്ന് 14 വിജയം നേടിയ അത്ലെറ്റിക്കോ 44 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഒരൊറ്റ തോൽവി മാത്രമാണ് അത്ലെറ്റിക്കോ വഴങ്ങിയിട്ടുള്ളത്. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ സുവാരസ് നേടിക്കഴിഞ്ഞു. ലീഗിലെ ടോപ് സ്കോറർമാരിൽ തലപ്പത്താണ് സുവാരസിന്റെ സ്ഥാനം.

അതേസമയം താരത്തിന്റെ സാലറി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അത്ലെറ്റിക്കോ മാഡ്രിഡ്. താരം 15, ഗോളുകൾ നേടിക്കഴിഞ്ഞാൽ ആണ് താരത്തിന്റെ സാലറി വർദ്ധിക്കുക. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ഇനി നാലു ഗോളുകൾ കൂടി നേടിയാൽ താരത്തിന്റെ സാലറി വർധിക്കും. എഫ്സി ബാഴ്സലോണയിൽ 14 മില്യൺ യൂറോ കൈപ്പറ്റിയിരുന്ന താരമായിരുന്നു സുവാരസ്.എന്നാൽ അത്ലെറ്റിക്കോയിൽ ആറ് മില്യൺ യൂറോ മാത്രമാണ് സുവാരസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും ഈ സീസണിൽ അത്ലെറ്റിക്കോ കിരീടം നേടിയാൽ അതിന്റെ ക്രെഡിറ്റിൽ ഭൂരിഭാഗവും സുവാരസിനെ തേടിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *