ഗോൾഡൻ പോയിന്റുകൾ : വിജയത്തെ പ്രശംസിച്ച് സാവി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്ന എഫ്സി ബാഴ്സലോണ മയ്യോർക്കയെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 44-ആം മിനുട്ടിൽ ലൂക്ക് ഡി യോങ് നേടിയ ഗോളാണ് ബാഴ്‌സ ജയം നേടിക്കൊടുത്തത്. ഇതോടെ ഈ വർഷം ജയത്തോടെ ആരംഭിക്കാനും ബാഴ്‌സക്ക് സാധിച്ചു.

ഏതായാലും ഈ വിജയത്തെ ബാഴ്‌സയുടെ പരിശീലകനായ സാവി പ്രശംസിച്ചിട്ടുണ്ട്.മൂന്ന് ഗോൾഡൻ പോയിന്റുകളാണ് തങ്ങൾക്ക് ലഭിച്ചത് എന്നാണ് സാവി അറിയിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ വിജയം സന്തോഷം നൽകുന്നുണ്ട്.ഞങ്ങളൊരു ടീമും കുടുംബവുമാണ്.ശരിക്കും അസാധാരണമായ സേവിലൂടെ ടെർ സ്റ്റീഗൻ ഞങ്ങളെ രക്ഷിച്ചെടുക്കുകയായിരുന്നു.ഞങ്ങൾ ഒരു ഗോൾ നേടിയതിന് സമമാണ് ആ സേവ്.തീർച്ചയായും ഈ വിജയം നിർണായകമായ കാര്യമാണ്. മൂന്ന് ഗോൾഡൻ പോയിന്റുകളാണ് ഞങ്ങൾ നേടിയത്.ടെർ സ്റ്റീഗന്റെയും ലൂക്ക് ഡിയോങ്ങിന്റെയും കാര്യത്തിൽ ഞാൻ പ്രത്യേകം സന്തോഷവാനാണ്.രണ്ട് പേരും മികച്ച പ്രൊഫഷണലുകളാണ് ” സാവി പറഞ്ഞു.

നിലവിൽ 31 പോയിന്റുള്ള ബാഴ്‌സ അഞ്ചാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.ഇനി ഗ്രനാഡയെയാണ് ബാഴ്‌സ ലീഗിൽ നേരിടുക. അതിന് ശേഷം സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിയിൽ റയലിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *